സഹനശക്തിയിൽ ഓസ്‌കർ നേടാൻ യോഗ്യതയുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി.എൻ വാസവൻ. ഒരു മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മാത്യു ഈ നാട്ടിൽ ജീവിക്കുന്ന ആളല്ലേ? അടിയന്തരാവസ്ഥക്കാലത്ത് സമരം നടത്തിയ ആളാണ് പിണറായി. പൊലീസ് മർദനങ്ങൾ നേരിട്ടയാളാണ് മുഖ്യമന്ത്രിയെന്നും വാസവൻ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകർ അഴിഞ്ഞാട്ടം നടത്തുകയാണ്. അക്രമ പ്രവർത്തനമാണ് നടത്തുന്നത്. വി.ഡി സതീശന്റെ അനുയായികൾക്ക് മാത്രമേ ഇത്തരത്തിൽ സമരം നടത്താൻ കഴിയൂ. പ്രകോപനത്തിൽ വീഴരുതെന്ന് മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണ് സമാധാനാന്തരീക്ഷം നിലനിൽക്കുന്നത്. കുറുക്കൻനിന്ന് ശ്വാസം വിട്ടാൽ പിരിഞ്ഞു പോകാനുള്ള ആളെ അവിടെ ഉണ്ടായിരുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.
അതിനിടെ കാട്ടാക്കടയിൽ യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നു. നവകേരള ബസ് കടന്നുപോയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
© Copyright 2024. All Rights Reserved