ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസ മുനമ്പിലേക്ക് കൂടുതല്‍ മാനുഷിക സഹായം അനുവദിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ഹമാസ്-ഇസ്രായേല്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. റോമിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന പരമ്പരാഗത ആഞ്ചലസ് പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആംഗ്ലിക്കന്‍ ആശുപത്രിക്കും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്കും നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ അദ്ദേഹം അപലപിച്ചു.
© Copyright 2024. All Rights Reserved