വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ എം എഫ്) - യു.കെ ചാപ്റ്റർ സംഘടിപ്പിക്കുന്ന കേരള ഫെസ്റ്റിവൽ ഈ മാസം 25ന് നടക്കും. ഹാർലോ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
-------------------aud--------------------------------
25ന് വൈകിട്ട് 5ന് ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ച് ഹാളിൽ ആണ് പരിപാടി. പ്രശസ്ത സംവിധായകനും നടനുമായ രഞ്ജി വിജയൻ മുഖ്യാതിഥി ആയിരിക്കും. സംവിധായകനും തിരക്കഥാകൃത്തുമായി വ്യത്യസ്ത ശൈലികൾ പരീക്ഷിച്ച രഞ്ജി വിജയൻ മലയാളികൾക്കിടയിൽ പ്രിയങ്കരനാണ്. യു.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 120-ലധികം പ്രതിഭാശാലികളായ കലാകാരന്മാർ ആണ് കേരള ഫെസ്റ്റിവലിൽ അണിനിരക്കുന്നത്. ലണ്ടൻ, കെന്റ്, ഹോൺചർച്ച്, സ്വാൻലെ, ഹേർട്ഫോർഡ്, ലൂട്ടൻ, മാഞ്ചസ്റ്റർ, ഹാർലോ എന്നീ നഗരങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സംഗമം കൂടിയാണ് ഇത്തവണത്തെ ഫെസ്റ്റിവൽ. 5 മണിക്കൂർ നീളുന്ന ആഘോഷപരിപാടിയിൽ നാൽപതോളം പ്രകടനങ്ങളാണ് അവതരിപ്പിക്കുന്നത്. ബോളിവുഡ്, സിനിമാറ്റിക്, ക്ലാസിക്കൽ, ഫോക് ഡാൻസ് ഫ്യൂഷൻ ഡാൻസ് തുടങ്ങി വൈവിധ്യമായ പരിപാടികളാണ് അരങ്ങേറുന്നത്.
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലിഷ് ഗാനങ്ങൾ അടങ്ങുന്ന സെമി ക്ലാസിക്കൽ, ഫ്യൂഷൻ, ബോളിവുഡ് ഗ്രൂപ്പ് ഡാൻസുകളും വേദിയ്ക്ക് ഉണർവേകും. ഡ്യൂയറ്റ് ഡാൻസ്, സ്‌കിറ്റ്, ലൈവ് ബാൻഡ് പെർഫോമൻസ്, ഡിജെ മേളം, ഓപ്പൺ ഫ്ളോർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വ്യത്യസ്ത രുചികളുമായി ഭക്ഷണ സ്റ്റാളുകളും ബാറുകളും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.
© Copyright 2024. All Rights Reserved