പ്രശസ്ത ക്രിസ്ത്യൻ മ്യൂസിക് റേഡിയോ ആയ സാംസ് റേഡിയോയുടെ 15–ാം വാർഷിക ആഘോഷവും ക്രൈസ്‌തവ സംഗീത സംഗമവും മാർച്ച് 8ന് മാഞ്ചസ്റ്റർ, ഫാൺവർത്തിലുള്ള ട്രിനിറ്റി മെതഡിസ്റ്റ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും.
-------------------aud--------------------------------
വൈകിട്ട് 6 മണി മുതൽ നടക്കുന്ന സംഗീത സംഗമത്തിന് പ്രശസ്ത ക്രൈസ്തവ ഗായകരായ ഇമ്മാനുവേൽ ഹെൻറി, ടിന ജോയ്, ഡെൻസിൽ എം വിൽസൺ എന്നിവർ നേതൃത്വം നൽകും. മാഞ്ചസ്റ്ററിലെ മലയാളികൾ ഒത്തു ചേരുന്ന സാന്ത്വന സംഗീതം എന്ന ഈ പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണെന്ന് സാംസ് റേഡിയോ ഡയറക്ടർ സ്റ്റാൻലി ജേക്കബ് അറിയിച്ചു.
© Copyright 2024. All Rights Reserved