ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ തിരിച്ചടികൾ നേരിടുന്നതിനിടെ സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധിയുമായി പാകിസ്താൻ സുപ്രീം കോടതി. സൈനിക കോടതികളിൽ സാധാരണക്കാരായ പൗരന്മാരെ വിചാരണ ചെയ്യാമെന്നാണ് ജസ്റ്റിസ് അമിനുദ്ദീൻ ഖാൻ അധ്യക്ഷനായ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്.
-------------------aud--------------------------------
സൈനിക കോടതികളിൽ സാധാരണ പൗരന്മാരെ വിചാരണ ചെയ്യുന്നത് "ഭരണഘടനാ വിരുദ്ധമാണ്" എന്ന 2023 ഒക്ടോബറിലെ സുപ്രീം കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് പാക് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുതിയ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്.
സുപ്രീം കോടതി നേരത്തെ നടത്തിയ വിധിപ്രസ്താവത്തിനെതിരായി നൽകിയ ഒന്നിലധികം ഇൻട്രാ-കോർട്ട് അപ്പീലുകളിൽ വാദം കേട്ടതിന് ശേഷമായിരുന്നു സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുതിയ വിധി പ്രഖ്യാപിച്ചത്. പാകിസ്താനിലെ ജനാധിപത്യ സംവിധാനത്തിന് മേൽ ആധിപത്യം പുലർത്തുന്നുവെന്ന ആരോപണത്തിന് വിധേയമായ സൈന്യത്തിന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിൻ്റെ തീരുമാനം കൂടുതൽ മേൽക്കൈ നൽകുമെന്നും വിലയിരുത്തലുകളുണ്ട്.
© Copyright 2025. All Rights Reserved