സാമ്പത്തികത്തട്ടിപ്പ് കേസിൽ സാംസങ് ചെയർമാൻ ലീ ജെ യോങ്ങിനെ ദക്ഷിണകൊറിയൻ കോടതി കുറ്റവിമുക്തനാക്കി.
2015-ൽ രണ്ട് അനുബന്ധകമ്പനികളുടെ ലയനവുമായി ബന്ധപ്പെട്ട് സാംസങ്ങിന്റെ ഓഹരിവിലയിൽ കൃത്രിമത്വം കാണിച്ചെന്നതാണ് കേസ്. അതിൽ യോങ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിനുള്ള മതിയായ തെളിവുകളില്ലെന്ന് സോളിലെ സെൻട്രൽകോടതി നിരീക്ഷിച്ചു. 2017-ലാണ് പ്രത്യേകകോടതി കേസിൽ യോങ്ങിന് അഞ്ചുവർഷത്തെ തടവുശിക്ഷ വിധിച്ചത്.
© Copyright 2023. All Rights Reserved