സാമ്പത്തികമായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ വരിഞ്ഞ് മുറുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ഐക്യത്തിനായി എന്നും നിലകൊണ്ടവരാണ് ഞങ്ങള്‍. പക്ഷേ, പ്രധാനമന്ത്രി തന്നെ ഇന്നത്തെ സമരത്തെ വഴിതിരിച്ച് വിടാന്‍ ചില പരാമര്‍ശങ്ങള്‍ നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത എന്ന ആരോപണം അസത്യമാണ്. ട്രഷറി പൂര്‍ണമായും പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ തനത് വരുമാനം വര്‍ദ്ധിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത് കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ജന്തര്‍മന്തറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. ഉച്ചവരെ പ്രതിഷേധം തുടരും. കത്ത് നല്‍കി എന്‍ഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ചു.
© Copyright 2025. All Rights Reserved