സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 800 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇതിനുള്ള കടപ്പത്രങ്ങളുടെ ലേലം ജനുവരി 9ന് നടക്കും. സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് സംസ്ഥാനത്തെ വികസന പദ്ധതികൾ. 2024ലേക്ക് കടന്നിട്ടും പദ്ധതി ചെലവ് പകുതി പോലും പിന്നിടാൻ കഴിഞ്ഞിട്ടില്ല. ലൈഫ് പദ്ധതി പൂർണമായും സ്തംഭിച്ചു. പ്രതിസന്ധി രൂക്ഷമായതോടെയാണ് 800 കോടി കടമെടുക്കാനുള്ള തീരുമാനം.
-------------------aud--------------------------------fcf308
കടമെടുപ്പ്് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കെന്നാണ് സർക്കാർ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വർഷം 6000 കോടി കടമെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ടെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇതിനായി രണ്ടു മാസം മുമ്പ് സംസ്ഥാനം കത്തു നൽകിയിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് സംസ്ഥാനത്തെ വികസന പദ്ധതികൾ. 52 ഭരണവകുപ്പുകളിലായി 230 നിർവഹണ ഏജൻസികളും 1034 തദ്ദേശഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന പദ്ധതികളുടെ ചെലവ് 2024ലേക്ക് കടന്നിട്ടും പകുതി പോലും എത്തിയില്ല. ആകെ ചെലവഴിച്ചത് 47 ശതമാനം തുക മാത്രമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾ 48.22 ശതമാനവും വകുപ്പുകൾ 48.01 ശതമാനവുമാണ് ചെലവഴിച്ചത്. സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതി നടത്തിപ്പ് സ്തംഭനത്തിലായി. ആകെ ചെലവഴിച്ചത് 3.17 ശതമാനം മാത്രമാണ്. നഗരപ്രദേശത്ത് 3.97 ശതമാനവും ഗ്രാമ പ്രദേശത്ത് 2.17 ശതമാനവുമാണ് പദ്ധതി ചെലവ്.
© Copyright 2023. All Rights Reserved