എന്തൊക്കെ സംഭവിച്ചാലും വിജയിക്കും. പിന്നെ കൂടുതൽ എന്ത് പറയാൻ ഇരിക്കുന്നു. ഇതാണ് ലേബർ പാർട്ടിയുടെ പ്രകടനപത്രിക പുറത്തുവരുമ്പോഴുള്ള പൊതു അവലോകനം. മുൻപ് പ്രഖ്യാപിച്ച പദ്ധതികൾക്ക് അപ്പുറം കൂടുതൽ സർപ്രൈസ് പദ്ധതികൾ ഇല്ലാതെ കീർ സ്റ്റാർമർ ജൂലൈ 4 പൊതുതെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രകടനപത്രിക പുറത്തുവിട്ടു.
-------------------aud--------------------------------
സാമ്പത്തിക വളർച്ചയെ ത്വതിരപ്പെടുത്തി ബ്രിട്ടനെ പുനർനിർമ്മിക്കുമെന്നാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നത്. മാറ്റം എന്ന് പേരിട്ട രേഖ പ്രകാരം 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന്റെ പേജ് മറിക്കുമെന്നാണ് ലേബർ നേതാവ് വ്യക്തമാക്കുന്നത്. കൃത്യമായ പ്ലാനിംഗ് നിയമങ്ങളും, ബിസിനസ്സ് നിക്ഷേപം വർദ്ധിച്ചും ധനസമ്പാദനം വർദ്ധിപ്പിക്കുമെന്ന് സ്റ്റാർമർ പറയുന്നു. പുതിയ നയങ്ങൾ പ്രഖ്യാപിച്ച് വെടിക്കെട്ട് നടത്താനില്ലെന്നും, താൻ സർക്കസിലെ സ്ഥാനാർത്ഥിയല്ല, പ്രധാനമന്ത്രി പദത്തിലേക്കാണ് മത്സരിക്കുന്നതെന്നും സ്റ്റാർമർ ന്യായീകരിച്ചു. പ്രകടനപത്രികയിൽ ഉൾപ്പെട്ട നയങ്ങൾ ഇവയാണ്:
© Copyright 2024. All Rights Reserved