കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ ചർച്ചകൾ ഉയരുന്നതിനിടെ, ഈ വിഷയത്തിൽ തൻ്റെ നിലപാട് തുറന്നു പറഞ്ഞ് സംവിധായകൻ ബാലചന്ദ്ര മേനോൻ. ഈ വിഷയത്തിൽ രണ്ടു തരത്തിലുള്ള വ്യാഖ്യാനങ്ങൾ തുടരുന്നത് അഭിലഷീണയമല്ലെന്നും എംടിയോ മുഖ്യമന്ത്രിയോ ഇക്കാര്യത്തിൽ നയം വ്യക്‌തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
-------------------aud--------------------------------
"ഞാൻ ജീവിച്ചിരിപ്പുണ്ടെന്നും എനിക്ക് സ്‌ഥിര ബുദ്ധി ഉണ്ടെന്നും എന്നെ ബോധ്യപ്പെടുത്താൻ മാത്രമാണ് ഈ കുറിപ്പ്. ഇത്രയും കാലത്തെ സിനിമാജീവിതത്തിൽ ഞാൻ പഠിച്ചത് ഉള്ളിൽ തോന്നുന്നത് അതുപോലെ കേൾവിക്കാരിൽ പകരുന്ന രീതിയാണ്. ആ ബലത്തിൽ ഞാൻ തുടങ്ങാം. 'കുരുടന്മാർ ആനയെ കണ്ടത് പോലെ' എന്നൊരു പ്രയോഗമുണ്ടല്ലോ. അതുപോലെ, ഒരു ആശയക്കുഴപ്പം ആവശ്യമില്ലാതെ സംജാതമായിരിക്കുന്നു. പരിണത പ്രജ്‌ഞനായ എം.ടി. വാസുദേവൻ നായർ കോഴിക്കോട്ടെ ഒരു സാംസ്കാരിക വേദിയിൽ വച്ച് അമിതാധികാരത്തിന്റെ കേന്ദ്രീകരണത്തെപ്പറ്റി അദ്ദേഹത്തിൻ്റെ സമഗ്രമായ ഒരു കാഴ്ചപ്പാട് വെളിവാക്കുകയുണ്ടായി. എന്നും അദ്ദേഹം കൂട്ടി ചേർത്തു..
© Copyright 2025. All Rights Reserved