100 മീറ്ററിനപ്പുറത്തേക്ക് പറക്കുന്ന സിക്സറുകൾക്ക് 10 റൺസ് നൽകണമെന്ന നിർദേശം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുന്നോട്ടുവച്ചത് കഴിഞ്ഞ മാസമാണ്. 90 മീറ്റർ കടമ്പ കടന്നാൽ 8 റൺസും വേണമെന്നും രോഹിത് ശർമ വാദിച്ചു. വിചിത്രമായ ആവശ്യമായതിനാൽ അതൊരു തമാശയായിട്ടേ എല്ലാവരും കണ്ടുള്ളൂ.പക്ഷേ, പൂർവാധികം കരുത്തോടെ സിക്സർ ഷോട്ടുകൾ തുടരുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ. ഇന്നലെ 4 സിക്സുകൾ കൂടി പറത്തിയതോടെ ഈ ലോകകപ്പിലെ രോഹിത്തിന്റെ സിക്സർ നേട്ടം 17 ആയി. ക്രിസ് ഗെയ്‌ലിനെ മറികടന്ന് രോഹിത് ശർമ രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ സിക്സുകൾ നേടുന്ന താരമായത് ഈ ലോകകപ്പിനിടെയാണ്. ഇന്നലത്തെ മത്സരത്തിനുശേഷം രോഹിത്തിന്റെ രാജ്യാന്തര സിക്സുകളുടെ എണ്ണം 564 ആയി. ഈ വർഷം ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമയ്ക്ക് 53 സിക്സുകളായി. ഒരു കലണ്ടർ വർഷത്തിൽ 50 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററുമാണ് രോഹിത്.
News ഡസ്ക് മാഗ്ന വിഷൻ
© Copyright 2023. All Rights Reserved