തൽപര വിഷയങ്ങളും വിഭാഗീയ അജൻഡകളും മാറ്റിവച്ച് പൊതുവിഷയങ്ങളിൽ സംവാദം നടത്തണമെന്ന ആഹ്വാനത്തോടെ ഫ്രാൻസിസ് മാർപാപ്പ മെത്രാന്മാരുടെ സിനഡ് ഉദ്ഘാടനം ചെയ്‌തു. സെൻ്റ് പീറ്റേഴ്സ‌് ചത്വരത്തിൽ കുർബാനയോടെ ആയിരുന്നു ഒരു മാസം നീളുന്ന ആഗോള സിനഡിന്റെ തുടക്കം.
-------------------aud--------------------------------
സ്വവർഗ വിവാഹം, സ്ത്രീ പൗരോഹിത്യം തുടങ്ങിയ വിവാദ വിഷയങ്ങൾ പഠിക്കുന്നതിനു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം അവ ചർച്ച ചെയ്താൽ മതിയെന്നും മാർപാപ്പ പറഞ്ഞു. അടുത്ത വർഷം ജൂൺ വരെയാണ് സമിതിയുടെ കാലാവധി. സിനഡ് 26ന് മാർപാപ്പയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും. 110 രാജ്യങ്ങളിൽ നിന്നായി 368 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
© Copyright 2024. All Rights Reserved