സിനിമയിൽ വന്ന് 64 വർഷത്തിന് ശേഷം പേര് മാറ്റി നടൻ ധർമേന്ദ്ര

10/02/24

1960-ൽ ദിൽ ഭി തേരാ ഹം ഭീ തേരേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നാൾ മുതൽ ഇന്ത്യൻ വെള്ളിത്തിരയിലെ പരിചിത നാമമാണ് ധർമ്മേന്ദ്ര. എന്നാൽ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ എന്ന ചിത്രത്തിൽ ഇത്രയും വർ‍ഷത്തിന് ശേഷം സ്വന്തം സ്ക്രീൻ പേര് മാറ്റിയിരിക്കുകയാണ് ധർമ്മേന്ദ്ര.  

ചിത്രത്തിൻറെ ടൈറ്റിൽ കാർഡിലാണ് ധർമേന്ദ്രയുടെ പേരിലെ മാറ്റം കണ്ടത്.തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ ഫെബ്രുവരി 9 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നത്. ഷാഹിദ് കപൂറും കൃതി സനോണുമാണ് ചിത്രത്തിലെ നായികമാർ. ഷാഹിദിൻ്റെ മുത്തച്ഛനായാണ് ധർമ്മേന്ദ്ര ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയിൽ ദാദ എന്നാണ് അദ്ദേഹത്തിൻറെ കഥാപാത്രത്തിൻറെ പേര്.
തൻറെ യഥാർത്ഥ പേര് പൂർണ്ണമായും നൽകിയിരിക്കുകയാണ് ധർമ്മേന്ദ്ര.  ചിത്രത്തിൽ ധർമേന്ദ്ര സിംഗ് ഡിയോൾ എന്നാണ് ധർമേന്ദ്ര നൽകിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം ധർമ്മേന്ദ്ര ധരം സിംഗ് ഡിയോൾ എന്നാണ് ധർമ്മേന്ദ്രയുടെ യഥാർത്ഥ പേര്.
കേവൽ കിഷൻ സിംഗ് ഡിയോളിൻ്റെയും സത്വന്ത് കൗറിൻ്റെയും മകനായി 1935 ഡിസംബർ 8 ന് പഞ്ചാബിലാണ് ധർമ്മേന്ദ്ര ജനിച്ചത്. ധർമ്മേന്ദ്രയുടെ അച്ഛൻ ഹെഡ്മാസ്റ്ററായിരുന്നു, അമ്മ ഒരു വീട്ടമ്മയായിരുന്നു. അഭിനയത്തിനായി മുംബൈയിലേക്ക് പോകുന്നതിന് മുമ്പ് പഞ്ചാബിലെ സഹ്‌നേവാൾ ഗ്രാമത്തിലാണ് താരം കുട്ടിക്കാലവും കൌമാരവും ചിലവഴിച്ചത്.
ചലച്ചിത്രരംഗത്തേക്ക് കടന്നപ്പോൾ ധർമ്മേന്ദ്ര തൻ്റെ മധ്യപേരും കുടുംബപ്പേരും ഉപേക്ഷിച്ചത്. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും അഭിനേതാക്കളായി സിനിമ രംഗത്ത് എത്തിയപ്പോൾ പ്രവേശിച്ചപ്പോൾ അവർ കുടുംബപ്പേര്  നിലനിർത്തിയിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu