രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗങ്ങളാകാൻ പോകുന്ന രണ്ട് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. കെ.ബി.ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് മന്ത്രിമാരായി നാളെ സത്യപ്രതിജ്ഞ ചെയ്യുക.
ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ, പുരാവസ്തു വകുപ്പും ലഭിക്കാനാണ് സാധ്യത. അതേസമയം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്നാണ് കേരള കോൺഗ്രസ് (ബി) ആവശ്യമുന്നയിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് സജീവ സാന്നിധ്യമായതിനാൽ ഗണേഷിന് ഈ വകുപ്പ് കൂടി നൽകുന്നതിൽ തെറ്റില്ലെന്നാണ് എൽഡിഎഫിന്റെയും വിലയിരുത്തൽ. വകുപ്പുകളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും. അതേസമയം കടന്നപ്പള്ളിയുടെ വകുപ്പിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല.
© Copyright 2024. All Rights Reserved