മലയാള സിനിമയുടെ കളക്ഷനെക്കുറിച്ചു സംസാരിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. ജനുവരിയിലെ കണക്കു മാത്രം വച്ചുകൊണ്ടാണ് സുരേഷ് കുമാര്‍ സ്വന്തം ഭാഷാ സിനിമകളെപ്പറ്റി രൂക്ഷമായ ഭാഷയില്‍ അനഭിലഷണീയമായ ശൈലിയില്‍ വിമര്‍ശിച്ചതെന്ന് ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്ക് പങ്കുവച്ച കുറിപ്പിൽ പറയുന്നു.
-------------------aud--------------------------------
ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ അടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. മറ്റു ചില സംഘടനകളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്‍ തയാറായത് എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ കുറിച്ചു.
© Copyright 2024. All Rights Reserved