ഇഡിയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മിന് ഒരു രഹസ്യ അക്കണ്ടുമില്ല. ഇതേചൊല്ലി സിപിഎമ്മിന് ഒരു ഭയവുമില്ലെന്നും കള്ളത്തരം പ്രചരിപ്പിച്ച് കെജരിവാളിനെ പോലെയുള്ളവരെ അറസ്റ്റ് ചെയ്യുന്ന ഇഡിക്കും കേന്ദ്ര സർക്കാരിനും ആരെയാണ് അറസ്റ്റ് ചെയ്യാൻ പറ്റാത്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
-------------------aud--------------------------------fcf308
കരുവന്നൂർ ബാങ്കുമായി സിപിഎമ്മിനെ കൂട്ടിക്കെട്ടാൻ മോദി തന്നെ പദ്ധതി തയ്യാറാക്കുകയാണെന്ന് ഗോവിന്ദൻ പറഞ്ഞു. ഭയപ്പെടുത്തേണ്ടതില്ലെന്നും തങ്ങൾക്കു ഭയത്തിന്റ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാപ്പിരിവിന് കൂട്ടുനിൽക്കുന്നവരല്ലേ ഇഡിയെന്നും ഗോവിന്ദൻ ചോദിച്ചു. കേസിന്റെ ഭാഗമാകുമ്പോഴെക്കും അവരിൽ നിന്ന് ബജെപി ഫണ്ട് വാങ്ങിയില്ലേ? ഒൻപതിനായിരത്തോളം കോടിയല്ലേ വാങ്ങിയത്. ബിജെപി അതിന്റെ കണക്ക് നൽകട്ടെയെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം ആരിൽ നിന്നും രഹസ്യഫണ്ട് വാങ്ങിയിട്ടില്ല. എല്ലാം പരസ്യമാണ്. അത് കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കെജരിവാളിനെ അറസ്റ്റ് ചെയ്തതുപോലെ കേരളത്തിലെത്തി സർക്കാരിനെയും എൽഡിഎഫിനെയും തകർക്കാൻ ഇഡിക്ക് കഴിയില്ല. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്ന് ഇഡിയുടെ കൈയിൽ വിവരമുണ്ടെങ്കിൽ അവർ അത് കണ്ടുപിടിക്കട്ടേ. അത് ഇഡിയുടെ പണിയല്ലേയെന്നും ഗോവിന്ദൻ ചേദിച്ചു.
അതേസമയം സിപിഎമ്മിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക വ്യാഴാഴ്ച പുറത്തിറക്കും. ഉച്ചയ്ക്ക് മൂന്നരയ്ക്ക് ഏകെജി ഭവനിൽവച്ചാണ് പ്രകടന പത്രിക പുറത്തിറക്കുക.
© Copyright 2024. All Rights Reserved