വിമതർ ഭരണം പിടിച്ചെടുത്ത സിറിയയിൽ ഇന്ത്യക്കാർ സുരക്ഷിതരെന്ന് എംബസി വൃത്തങ്ങൾ. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇന്ത്യൻ എംബസി പ്രവർത്തനം തുടരുകയാണെന്നും എല്ലാ ഇന്ത്യൻ പൗരന്മാരുമായും ബന്ധപ്പെടുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
-------------------aud--------------------------------
ഞായറാഴ്ചയാണ് രണ്ടു പതിറ്റാണ്ടായി ഭരിക്കുന്ന ബഷാർ അൽ അസദ് സർക്കാരിനെ വീഴ്ത്തിയ വിമതർ ഭരണം പിടിച്ചെടുത്തത്. സിറിയയിൽ വിമതനീക്കം രൂക്ഷമായപ്പോൾ തന്നെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. വിമതർ ഭരണം പിടിച്ചതിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവിധ യുഎൻ സംഘടനകളിൽ ജോലി ചെയ്യുന്ന 14 പേർ ഉൾപ്പെടെ 90 ഇന്ത്യൻ പൗരന്മാരാണ് സിറിയയിലുള്ളത്.
© Copyright 2024. All Rights Reserved