പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്നു കൂടിക്കാഴ്ച്ച നടത്തും. കഴിഞ്ഞ ദിവസമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂടിക്കാഴ്ച്ചയ്ക്ക് അനുവാദം തേടിയത്. പാര്‍ലമെന്റ് നടപടികള്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രി ഇന്നത്തേക്ക് കൂടിക്കാഴ്ച്ച മാറ്റുകയായിരുന്നു. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ 11നാണ് കൂടിക്കാഴ്ച. ആദ്യമായാണ് മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണാനൊരുങ്ങുന്നത്.മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റത് ജനുവരി 11 നാണ്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തത്. സ്ഥലം വില്‍പന ഉള്‍പ്പെടെ വിവാദങ്ങളെ തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിയുകയായിരുന്നു.
© Copyright 2025. All Rights Reserved