ഗസ്സയിലെ സിവിലിയന്മാരെ കൂട്ടമായി പിടികൂടി വിവസ്ത്രരാക്കുകയും അജ്ഞാത കേന്ദ്രങ്ങളി ലേക്ക് കടത്തുകയും ചെയ്യുന്ന നടപടി തുടരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. കഴിഞ്ഞ ദിവസം ജബലിയ അഭയാർഥി ക്യാമ്പിൽനിന്ന് നിരവധി പേരെ കൊണ്ടുപോയതിനു പിന്നാലെ മറ്റിടങ്ങളിലും ഇത് ആവർത്തി ക്കുന്നതിന്റെ വിഡിയോകൾ പുറത്തുവരുകയാണ്. ജബലിയയിലെ യു.എൻ സ്‌കൂളിൽനിന്നാണ് 100ലേ റെ പേരെ പിടിച്ചുകൊണ്ടുപോയത്.
ഇസ്രായേൽ സൈന്യവും രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെ തും ചേർന്നാണ് ഹീനമായ ഇത്തരം നടപടികൾക്ക് നേതൃത്വം നൽകുന്നത്.
വടക്കൻ ഗസ്സയിൽ ബെയ്‌ത് ലാഹിയയിലും സമാനമായി നിരവധി പേരെ പിടികൂടി വിവസ്ത്രരാക്കി കുനി ച്ചുനിർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങൾ വഴി പുറത്തെത്തിയിരുന്നു. കൂട്ടമായി ഫലസ്തീനികളെ പിടി ച്ചുകൊണ്ടുപോയി കൊടുംക്രൂരതകൾ നടപ്പാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണിതെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഇസ്രായേൽ ഏറ്റവും കടുത്ത പോരാട്ടം തുടരുന്ന ജബലിയയിൽ കഴിഞ്ഞ ദിവ സം കമാൽ അദ്‌വാൻ ആശുപത്രി ഒഴിപ്പിച്ചിരുന്നു. വൈദ്യുതിയും ജലവും പൂർണമായി ഇസ്രായേൽ വില ക്കിയതോടെയായിരുന്നു ഒഴിപ്പിക്കൽ. കടുത്ത ബോംബിങ്ങിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് കുഞ്ഞുങ്ങളെയടക്കം രക്ഷപ്പെടുത്തുന്നതി നിടെയാണ് മഹാക്രൂരത. അതിനിടെ, ഗസ്സയിൽ പകുതി പേരും കൊടുംപട്ടിണിയിലാണെന്ന് യു.എൻ വ്യ ക്തമാക്കിയിരുന്നു. 10ൽ ഒമ്പതു പേരും ദിവസം ഒരു നേരംപോലും ഭക്ഷണം ലഭിക്കാത്തവരാണെന്നും യു. എൻ ലോക ഭക്ഷ്യ പരിപാടി ഉപമേധാവി കാൾ സ്കോ പറഞ്ഞു. പരിമിതമായ ഭക്ഷ്യ ട്രക്കുകൾ മാത്രമാണ് നിലവിൽ റഫ അതിർത്തി കടന്ന് ഇവിടെയെത്തുന്നത്. കരീം ഷലോം അതിർത്തി വഴിയും ട്രക്കുകൾ വിട ണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇസ്രായേൽ കടുത്ത നിഷേധ നിലപാട് തുടരുകയാണ്. ദക്ഷിണ ഗസ്സയിൽ ഖാൻ യൂനുസ് പട്ടണത്തിലും ആക്രമണം കനത്തതോടെ ലക്ഷങ്ങൾ തെരുവിൽ കഴി യുന്ന അവസ്ഥയാണ്. താൽക്കാലിക തമ്പുകൾ ഒരുക്കിയാണ് ഇവിടെ ഫലസ്തീനികൾ കഴിയുന്നത്.
രണ്ടുമാസം പിന്നിട്ട ആക്രമണങ്ങളിൽ ഗസ്സയിൽ മാത്രം 17700 സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ 7729 പേർ കുട്ടികളാണ്. 48,780 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 7780 പേർ കാണാതായവരിൽ മഹാഭൂരിപക്ഷ വും കെട്ടിടാവശിഷ്ടങ്ങൾക്കടിയിലായവരാണെന്നാണ് കണക്ക്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ 273 പേർ കൊല്ലപ്പെടുകയും 3365 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
© Copyright 2023. All Rights Reserved