വലിയ പ്രതീക്ഷകളോടെയാണ് പൊതുബജറ്റിനെ കേരളം കാത്തിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനായുള്ള സാമ്പത്തിക പാക്കേജ് ആണ് സംസ്ഥാനത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനം.
-------------------aud----------------------------
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിലും കാലങ്ങളായി കാത്തിരിക്കുന്ന എയിംസിലും ഇത്തവണ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കടൽ ക്ഷോഭത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾക്ക് കേരളം, കേന്ദ്രസഹായം തേടിയിട്ടുണ്ട്. ദേശീയ പാത വികസനത്തിനു കേന്ദ്രം നൽകാമെന്നേറ്റ വിഹിതം എത്രയും വേഗം ലഭ്യമാക്കണമെന്നാണ് മറ്റൊരാവശ്യം. സ്വപ്‍നപദ്ധതിയായ സിൽവർ ലൈനിന്റെ കാര്യത്തിലും ഇത്തവണ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഉന്നത വിദ്യാഭ്യാസരംഗത്തിനാണ് കേരളം ഫണ്ട് തേടിയിട്ടുണ്ട്. ഒപ്പം കാലങ്ങളായി കാത്തിരിക്കുന്ന എയിംസിന്റെ പ്രഖ്യാപനം ഇത്തവണ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
© Copyright 2025. All Rights Reserved