വിതച്ചത് കൊയ്യും എന്നൊരു ചൊല്ലുണ്ട്. എന്നാൽ വിതച്ചത് ഒരാളും, കൊയ്യുന്നത് മറ്റൊരാളും എന്നതാണ് ഇപ്പോൾ ബ്രിട്ടനിലെ അവസ്ഥ. പറഞ്ഞുവരുന്നത് പ്രധാനമന്ത്രി ഋഷി സുനാകിന്റെ കാര്യമാണ്. രാജ്യത്തെ സാമ്പത്തിക രംഗം കൈവിട്ട് തകരുമെന്ന നിലയിൽ നിന്നും അതിനെ രക്ഷിച്ചെടുക്കാൻ കൈക്കൊണ്ട കടുപ്പമേറിയ തീരുമാനങ്ങൾ വോട്ടർമാരുടെ എതിർപ്പിന് ഇടയാക്കിയിരുന്നു. ഇതിന്റെ ഫലമായി തിരഞ്ഞെടുപ്പിൽ അദ്ദേഹം തിരിച്ചടി നേരിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-------------------aud--------------------------------
14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണം ലക്ഷ്യമിടുന്ന ലേബർ പാർട്ടിക്ക് സുനാക് കൈക്കൊണ്ട നടപടികളുടെ ഗുണഫലം ആസ്വദിക്കാൻ കഴിയുമെന്നതാണ് നിലവിലെ വസ്തുത. പണപ്പെരുപ്പം കുറഞ്ഞത് ഷോപ്പുകളിൽ പ്രതിഫലിക്കുകയും, ഇന്ധന വില താഴുകയും ചെയ്യുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ചെലവുകൾ ചുരുക്കിയിട്ടുണ്ട്.
ഈ സമ്മർദം കുറയുന്നതിന്റെ ഗുണം അനുഭവിക്കുന്നതാകട്ടെ അടുത്ത ഗവൺമെന്റുമാണ്. കഴിഞ്ഞ മാസം യുകെ ഷോപ്പ് വിലക്കയറ്റം 0.2 ശതമാനത്തിലേക്ക് തണുത്തതായി ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം കണക്കുകൾ വ്യക്തമാക്കി. മേയിൽ ഇത് 0.6 ശതമാനമായിരുന്നു.
വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കവെ പെട്രോൾ, ഡീസൽ വിലയിലും തുടർച്ചയായ രണ്ടാം മാസവും കുറവ് രേഖപ്പെടുത്തി. എന്നിരുന്നാലും ഫോർകോർട്ടുകളിൽ നിന്നും ഇന്ധനം നിറയ്ക്കുന്നത് ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിൽ ചെലവുള്ള കാര്യമായി തുടരുന്നതായി ആർഎസി വ്യക്തമാക്കി.
© Copyright 2025. All Rights Reserved