സുനാകിന്റെ റുവാൻഡ ബില്ലിന് ആദ്യ തിരിച്ചടി സമ്മാനിച്ച് ഹൗസ് ഓഫ് ലോർഡ്‌സ്

23/01/24

കോമൺസ് പാസാക്കിയ, പ്രധാനമന്ത്രി റിഷി സുനാകിന്റെ റുവാൻഡ ബില്ലിനെതീരെ വോട്ടിംഗുമായി ഹൗസ് ഓഫ് ലോർഡ്‌സ്. കിഗാലിയുമായി ഒപ്പുവെച്ച പുതിയ കരാറിനെ നിയമമാക്കി മാറ്റുന്നത് അനിശ്ചിതമായി വൈകിപ്പിക്കാനുള്ള നീക്കം നടത്തിയാണ് നാടുകടത്തൽ സ്‌കീമിന് പിയേഴ്‌സ് തിരിച്ചടി സമ്മാനിച്ചിരിക്കുന്നത്.

171-ന് എതിരെ 214 വോട്ടുകൾക്കാണ് റുവാൻഡ സുരക്ഷിതമാണെന്ന ബില്ലിനെ നിയമമാക്കി മാറ്റുന്നതിന് പിയേഴ്‌സ് എതിർപ്പ് രേഖപ്പെടുത്തിയത്. നിലവിലെ കരാർ പ്രകാരം അഭയാർത്ഥി അപേക്ഷകർ റുവാൻഡയിൽ സുരക്ഷിതരാകില്ലെന്നാണ് ലേബറിന്റെ ലോർഡ് ഗോൾസ്മിത്ത് മുന്നോട്ട് വെച്ച പ്രമേയം ആരോപിച്ചത്. അടുത്ത ആഴ്ച പ്രധാനമന്ത്രിയുടെ പ്രധാന പദ്ധതി അപ്പർ ഹൗസിൽ അവതരിപ്പിക്കുമ്പോൾ എന്ത് സംഭവിക്കുമെന്നതിന്റെ സാമ്പിൾ കൂടിയാണിത്.
തെരഞ്ഞെടുക്കപ്പെട്ട എംപിമാർ അംഗീകരിച്ച പദ്ധതിയെ എതിർത്ത് പാര പണിയാനാണ് ലേബർ ശ്രമിക്കുന്നതെന്ന് ടോറി ഹോം ഓഫീസ് മന്ത്രി ലോർഡ് ഷാർപ്പ് കുറ്റപ്പെടുത്തി. അടുത്ത ആഴ്ച നിയമം ലോർഡ്‌സിൽ എത്തുമ്പോഴും ഇത് അംഗങ്ങൾ തള്ളുമെന്നാണ് കരുതുന്നത്.
ഹൗസ് ഓഫ് കോൺസിൽ 276-നെതിരെ 320 വോട്ടുകൾക്കാണ് ബിൽ പാസായത്. തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങൾ റുവാൻഡ ബിൽ എത്രയും പെട്ടെന്ന് പാസാക്കി ജനഹിതം നടപ്പാക്കണമെന്ന് സുനാക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്പ്രിംഗ് സീസണോടെ നാടുകടത്തൽ വിമാനങ്ങൾ പറന്ന് തുടങ്ങാൻ പിയേഴ്‌സ് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടുന്നു.
ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചെറുക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. വിമതനീക്കം പ്രഖ്യാപിച്ച 60 ടോറി എംപിമാർ ഇപ്പോഴും ഭേദഗതികൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. നിലവിലെ വ്യവസ്ഥകളിൽ ബിൽ പ്രായോഗികമല്ലെന്നും, നിയമവെല്ലുവിളികൾ മൂലം തടസ്സങ്ങൾ നേരിടുമെന്നും ഇവർ വാദിക്കുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu