ബഹിരാകാശത്ത് കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബുഷ് വിൽമോറിനെയും തിരികെ ഭൂമിയിലെത്തിക്കാനുള്ള സംഘത്തെയും വഹിച്ച് സ്പേസ് എക്സ് ക്രൂ 9 പേടകം യാത്രതിരിച്ചു. ഫാൽക്കൻ റോക്കറ്റിൽ ഫ്ലോറിഡയിലെ കേപ് കനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്നാണ് സംഘം യാത്രതിരിച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്‌ച പുലർച്ച ഒരു മണിയോടെ സംഘം ബഹിരാകാശ നിലയത്തിലെത്തി. ഹെലൻ ചുഴലിക്കാറ്റ് കാരണം നിരവധി ദിവസമായി മാറ്റിവെക്കുന്ന യാത്രയാണ് ശനിയാഴ്ച പുറപ്പെട്ടത്.
-------------------aud--------------------------------
നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക് ഹേഗാണ് ക്രൂ 9ൻ്റെ കമാൻഡർ. ഒപ്പം റഷ്യൻ ബഹിരാകാശ സഞ്ചാരിയായ അലക്സാണ്ടർ ഗോർബുണോവുമുണ്ട്. ഫ്രീഡം എന്ന് പേര് നൽകിയിരിക്കുന്ന ഡ്രാഗൺ പേടകത്തിൽ നാലുപേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. സുനിതയെയും വിൽമോറിനെയും മടക്കയാത്രയിൽ ഒപ്പം കൂട്ടുന്നതിനായി രണ്ട് സീറ്റുകൾ ഒഴിച്ചിട്ടിരിക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരിയിൽ സംഘം മടങ്ങിയെത്തും. ജൂണിൽ 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയതായിരുന്നു സുനിതയും ബുഷ് വിൽമോറും. ബോയിങ് സ്റ്റാർലൈനർ പേടകത്തിൻ്റെ സാങ്കേതിക തകരാറും ഹീലിയം ചോർച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്. സാങ്കേതിക തകരാർ പരിഹരിക്കാനുള്ള നിരന്തര ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സുനിതയും വിൽമോറുമില്ലാതെ പേടകം ഭൂമിയിലേക്ക് മടങ്ങിയിരുന്നു.
© Copyright 2024. All Rights Reserved