സുപ്രീംകോടതി അല്‍പസമയത്തിനുള്ളില്‍ എസ്എന്‍സി ലാവലിന്‍ കേസില്‍ വാദംകേള്‍ക്കും. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ്. കേസ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യുന്നത് ഇത് 31-ാം തവണയാണ് . പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്ബനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. അവസാനമായി സുപ്രീംകോടതി പരിഗണിച്ചത് ഒക്ടോബര്‍ 31 നാണ് കേസ്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. സുപ്രീം കോടതി അല്‍പസമയത്തിനുള്ളില്‍ ഹര്‍ജി പരിഗണിക്കും. ഹര്‍ജി ഇന്നും മാറ്റിവെച്ചാല്‍ അതു രാഷ്ട്രീയ വിവാദത്തിന് വഴിതെളിക്കും.
© Copyright 2025. All Rights Reserved