സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങി ട്രാൻസ്‌ജെൻഡർമാർ; പാർലമെന്റ് സ്‌ക്വയറിലെ പ്രതിമകൾ തല്ലിത്തകർത്തു

21/04/25

സ്ത്രീ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ജനനം കൊണ്ടു സ്ത്രീകൾ ആയവരെയാണ് എന്ന ചരിത്രപ്രാധാന്യമുള്ള ബ്രിട്ടീഷ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി എത്തിയ ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റുകൾ അക്രമാസക്തരായി. ഭീഷണിയുടെ സ്വരത്തിലുള്ള മുദ്രാവാക്യവുമായി എത്തിയവർ പാർലമെന്റ് ചത്വരത്തിലെ ഏഴോളം പ്രതിമകൾക്ക് നാശനഷ്ടങ്ങൾ വരുത്തി. സുപ്രീംകോടതി വിധി വന്നതോടെ നിയമത്തിന്റെ കണ്ണിൽ ഒരു ട്രാൻസ്‌ജെൻഡർക്ക് സ്ത്രീ എന്ന പരിഗണന ലഭിക്കുകയില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം.

-------------------aud--------------------------------

 ഈ വിധി വന്നതോടെ ജെൻഡർ റെക്കഗ്‌നിഷൻ സർട്ടിഫിക്കറ്റ് (ജി ആർ സി) ഉള്ള, സ്ത്രീകളായി ലിംഗമാറ്റം നടത്തിയവർക്ക് സിംഗിൾ സെക്സ് സ്പേസുകൾ അഥവാ സ്ത്രീകൾക്കായി നീക്കി വെച്ചിരിക്കുന്ന ശുചിമുറികൾ, ചേഞ്ചിംഗ് റൂമുകൾ എന്നിവ ഉപയോഗിക്കാൻ കഴിയില്ല. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും ട്രാൻസ് അവകാശങ്ങൾക്കായുള്ള മുദ്രവാക്യങ്ങളായിരുന്നു ഉയർത്തിയതെങ്കിൽ അവരിൽ ചിലർ ഭീഷണിയുയർത്തുന്ന തരത്തിലുള്ളോോ മുദ്രവാക്യങ്ങളും പ്രദർശിപ്പിച്ചിരുന്നു.
സുപ്രീംകോടതിയുടെ വിധി വിവിധ വിഭാഗങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ട്രാൻസ്‌ജെൻഡർ പ്രവർത്തകർ ഇതിൽ തികച്ചും രോഷാകുലരായിരിക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ആയിരക്കണക്കിന് ട്രാൻസ് പ്രവർത്തകരാണ് പ്രതിഷേധവുമായി ലണ്ടനിലെ തെരുവുകളിൽ ഇറങ്ങിയത്. നഗരത്തിലെ പല പ്രതിമകളും അവർ തകർത്തു. പ്രതിമകൾ നശിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായാണ് അറിയുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu