ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിനു പിന്നിൽ സി.പി.എം-ബി.ജെ.പി ധാരണയെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ. സി.പി.എം എന്ന പാർട്ടി ബി.ജെ.പിക്കു മുന്നിൽ കീഴടങ്ങി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതെന്ന് അദ്ദേഹം ആവർത്തിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇവരെ എ.ഡി.ജി.പി കണ്ടതെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് അന്വേഷണമെന്നും സുധാകരൻ പറഞ്ഞു.
© Copyright 2025. All Rights Reserved