യൂറോപ്പിലെ ടോപ് 5 ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമാണ് നിലവിൽ ലെവൻഡോസ്കി. ടോപ് 5 ലീഗിൽ 366 ഗോളുകൾ സ്വന്തമാക്കാൻ ലെവൻഡോസ്കിക്ക് സാധിച്ചു. 463 മത്സരങ്ങളിൽ നിന്നുമാണ് താരത്തിൻ്റെ ഇത്രയും ഗോൾ. ബുണ്ടസ് ലീഗയിൽ ഡോർട്ടുമുണ്ട്. ബയേൺ മ്യൂണിക്ക് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച ലെവൻഡോസ്കി 2022ലാണ് ബാഴ്‌സയിലെത്തുന്നത്. ജർമൻ ലീഗിൽ 384 മത്സരത്തിൽ നിന്നും 312 ഗോളും ബാഴ്സക്ക് വേണ്ടി 76 മത്സരത്തിൽ നിന്നും 54 ഗോളുമാണ് ലെവൻഡോസ്കി നേടിയിട്ടുള്ളത്. പട്ടികയിൽ ഒന്നാമതുള്ളത് അർജൻ്റീനിയൻ ഇതിഹാസ താരം ലയണൽ മെസ്സിയും രണ്ടാമതുള്ളത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡയുമാണ്. ബാഴ, പി.എസ്.ജി എന്നീ ടീമുകൾക്കായി പന്തുതട്ടിയ മെസ്സി 496 തവണ വല കുലുക്കി. ഇതിൽ 474 ഗോൾ ബാഴ്‌ക്ക് വേണ്ടി നേടിയപ്പോൾ 22 തവണയാണ് മെസ്സി പി.എസ്.ജിക്ക് വേണ്ടി ഗോൾ സ്വന്തമാക്കിയത്. മെസ്സിക്ക് തൊട്ടുപിന്നിൽ 495 ഗോളുമായി റൊണാൾഡോയുമുണ്ട്. റയലിന് വേണ്ടി 311 ഗോൾ നേടിയ റൊണോ യുവന്റസിന് വേണ്ടി 81-ാം മാഞ്ചസ്റ്റർ യുനൈറ്റഡിന് വേണ്ടി 103 ഗോളും നേടിയിട്ടുണ്ട്.
© Copyright 2024. All Rights Reserved