സൈനികർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ഇസ്രായേലിൽ; അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേൽ

13/01/24

സൈനികർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കുള്ള ശിക്ഷ ഇസ്രായേലി കോടതികൾ വിധിക്കുമെന്ന് അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേൽ. തീവ്ര വലതുപക്ഷ മന്ത്രിമാരുടെ പ്രസ്താവന സർക്കാർ നയമല്ലെന്നും ഇസ്രായേൽ കോടതിയിൽ വിശദീകരിച്ചു.
തങ്ങൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് തന്നെയാണ് ഇസ്രായേൽ ഇന്നും കോടതിയിൽ ആവർത്തിച്ചത്. ഇസ്രായേലി വിദേശകാര്യ മന്ത്രാലയത്തിലെ നിയമവിദഗ്ധൻ ടാൽ ബെക്കറായിരുന്നു ഇസ്രായേലിന് വേണ്ടി ആദ്യം ഹാജരായ അഭിഭാഷകൻ.
=================aud=======================

തങ്ങൾക്കെതിരെ വാദമുന്നയിച്ച ദക്ഷിണാഫ്രിക്ക, ഒക്ടോബർ ഏഴിലെ ആക്രമണം കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അവർ ഹമാസുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും ബെക്കർ ആരോപിച്ചു. തങ്ങളുടെ സാധാരണക്കാരെ സംരക്ഷിക്കാൻ ഹമാസിനായില്ലെന്നും ഫലസ്തീനികൾക്കെതിരെയല്ല, ഹമാസിനെതിരെയാണ് ഇസ്രായേലിന്റെ യുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര നിയമത്തിൽ പ്രൊഫസറായ ബ്രിട്ടീഷ് നിയമവിദഗ്ധൻ മാൽകം ഷാ ആണ് പിന്നീട് ഇസ്രായേലിന് വേണ്ടി ഹാജരായത്. ഇസ്രായേലിനോട് വിരോധമുള്ളത് പോലെയാണ് ദക്ഷിണാഫ്രിക്ക ഈ വിഷയത്തിൽ ഇടപെടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ അല്ലെന്നും അദ്ദേഹം വാദിച്ചു. ആക്രമണങ്ങളെ കുറിച്ച് ഫലസ്തീനികൾക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകാറുണ്ടെന്നായിരുന്നു ഇതിന് അദ്ദേഹം നൽകിയ വിശദീകരണം.
ഗസ്സയിലെ മരണങ്ങൾക്ക് ഉത്തരവാദികൾ ഹമാസ് ആണെന്നും ഇസ്രായേൽ ആശുപത്രികൾക്ക് നേരെ ബോംബ് ഇട്ടിട്ടില്ലെന്നുമായിരുന്നു നിയമവിദഗ്ധ ഗലിത് റാഗ്വാന്റെ വാദം. ഗസ്സയിലേക്ക് അവശ്യവസ്തുക്കളെത്തിക്കാൻ മുൻകൈയ്യെടുത്തതും നടപടികൾ സുഗമമാക്കിയതും ഇസ്രായേൽ ആണെന്ന് ക്രിസ്റ്റഫർ സ്റ്റേക്കറും വാദിച്ചു.
അഞ്ചാമതായെത്തിയ, ഇസ്രായേലിന്റെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ഗിലാദ് നോഅം, ഹമാസ് തീവ്രവാദസംഘടനയാണെന്നും വലിയ രീതിയിലുള്ള തീവ്രവാദപ്രവർത്തനമാണ് അവർ നടത്തിയതെന്നും ആഞ്ഞടിച്ചു. ഗിലാദിന്റെ വാദത്തോടെ ലോകകോടതിയിൽ ഇസ്രായേൽ വാദം പൂർത്തിയാക്കി. ഗസ്സയിൽ നടക്കുന്ന ആക്രമണങ്ങൾ സർക്കാരിന്റെ നയമല്ല എന്ന ഇസ്രായേലിന്റെ വാദം ലോകകോടതി എത്രത്തോളം മുഖവിലയ്ക്ക് എടുക്കുമെന്ന് വ്യക്തമല്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിഷയത്തിൽ ലോകകോടതി തീർപ്പു കൽപ്പിക്കുമെന്നാണ് പ്രതീക്ഷ.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu