സൈബർ തട്ടിപ്പിനിരയായി ബോളിവുഡ് താരം അഫ്താബ് ശിവ്ദാസനിയും. മസ്ത്, മസ്തി,ഹംഗാം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ താരത്തെ നോ യുവർ കസ്റ്റമർ വിശദാംശങ്ങൾ പുതുക്കുന്നതിൻറെ പേരിലാണ് അജ്ഞാതർ കബളിപ്പിച്ചത്. 1.50 ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ഞായറാഴ്ചയാണ് തട്ടിപ്പു നടന്നത്. ഇതേത്തുടർന്ന് താരം തിങ്കളാഴ്ച ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.അജ്ഞാതൻറെ നമ്പറിൽ നിന്നാണ് താരത്തിന് എസ്എംഎസ് ലഭിച്ചത്. കെവൈസി വിവരങ്ങൾ ഉടൻ പുതുക്കി നൽകണമെന്നും അല്ലാത്ത പക്ഷം ബാങ്ക് അക്കൗണ്ട് താത്കാലികമായി റദ്ദാക്കപ്പെടുമെന്നുമായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന ലിങ്കിൽ താരം ക്ലിക് ചെയ്ത് അതു പ്രകാരമുള്ള നിർദേശങ്ങൾ പിന്തുടർന്നതോടെയാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് വൻ തുക കൈമാറ്റം ചെയ്തതായി സന്ദേശം ലഭിച്ചത്.
© Copyright 2023. All Rights Reserved