സൊമാലിയാൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു.17 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് സുമിത്ര ഉപയോഗിച്ചിട്ടുള്ള രക്ഷാദൗത്യമാണ് വിജയിച്ചത്.
ഇന്ന് രാവിലെ മുതൽ കപ്പൽ മോചിപ്പിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കൊച്ചിയിൽ നിന്ന് 700 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. ഐ.എൻ.എസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്ടർ ഉപയോഗിച്ചുകൊണ്ട് കപ്പലുകൾ വിട്ടുനൽകണമെന്ന് സൂചന നൽകിയിരുന്നു. എന്നാൽ അതിന് കൊള്ളക്കാർ തയാറായിരുന്നില്ല. ഇതിനെ തുടർന്നാണ് വലിയ രീതിയിലുള്ള ഓപ്പറേഷൻ നാവികസേനയിൽ നിന്നുണ്ടായത്.
© Copyright 2024. All Rights Reserved