ബ്രിട്ടീഷ് പാർലിമെന്റിൽ അംഗമായ ആദ്യ മലയാളി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജന്മ നാട്ടിൽ എത്തിയപ്പോൾ സോജൻ ജോസെഫ് എംപിക്ക് നാടെങ്ങും സ്വീകരണം.യുകെയിലേക്ക് ഒന്ന് പോകുവാൻ നൂറായിരം കടമ്പകൾ കടക്കേണ്ട കാലത്തിൽ നിന്നും ആ നാട് ഭരിക്കുന്ന ഇടത്തിലെത്തി അവിടെ നയരൂപീകരണത്തിൽ ഒരു മലയാളി പങ്കാളിയാവുക എന്നാൽ ചെറിയ കാര്യം അല്ലെന്ന തിരിച്ചറിവിലാണ് നാട്ടിലെങ്ങും ഇപ്പോൾ ആഘോഷങ്ങൾ അരങ്ങേറുന്നത്. ബ്രിട്ടീഷ് എംപിമാർ പലരും കേരളം സന്ദർശിക്കാൻ എത്തുമ്പോൾ പോലും മലയാളികൾ കൈ നീട്ടി സ്വീകരിക്കുന്ന പാരമ്പര്യം ഉള്ളതിനാൽ ഇപ്പോൾ എടാ സോജാ എന്ന് പേരെടുത്തു വിളിക്കാൻ സ്വാതന്ത്രമുള്ളവർക്ക് അദ്ദേഹം എംപിയായി നാട്ടിൽ എത്തുമ്പോൾ അടങ്ങി ഇരിക്കാൻ ആവില്ലെന്ന് സത്യമാണ്. അതിനു സോജൻ എത്ര തടസം പറഞ്ഞാലും സോജന്റെ പിതാവിന്റെയും സഹോദരങ്ങളുടെയും ഒക്കെ സമ്മതം മതിയാകും നാട്ടുകാരായ സംഘാടകർക്ക്. ഇപ്പോൾ യുകെ വിദേശ കാര്യാ മന്ത്രിയായ ഡേവിഡ് ലാമി വെറും എംപിയായ അവസരത്തിൽ സോജന്റെ നാടായ കോട്ടയം അടക്കമുള്ള സ്ഥലങ്ങളിൽ എത്തിയപ്പോഴും നാട്ടുകാർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
-------------------aud--------------------------------fcf308
തിരുവനന്തപുരത്ത് ഈ മാസം മുപ്പതിന് നടക്കുന്ന മാധ്യമ കോൺക്ലേവിൽ മാറ്റത്തിന്റെ കുടിയേറ്റം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നതും സോജനാണ്. ഈ കോൺക്ലേവിൽ പ്രവാസി മലയാളി വിഷയങ്ങൾക്കും ഒരു ഇടം കണ്ടെത്താൻ സോജൻ ഒരു കാരണമായി എന്നതും പ്രത്യേകതയാണ്. രാഷ്ട്രീയവും സിനിമയും ബിസിനസും കാലാവസ്ഥയും ബ്യുറോക്രസിയും ഒക്കെ വിഷയങ്ങളാകുന്ന കോൺക്ലേവിൽ കുടിയേറ്റവും പ്രവാസിയും വിഷയമായി എത്തുമ്പോൾ പ്രവാസിയായ രാഷ്ട്രീയക്കാരൻ തന്നെ ആ വിഷയം അവതരിപ്പിക്കുമ്പോൾ നാട്ടിൽ ഉള്ളവർക്ക് കേട്ടറിഞ്ഞ കാര്യങ്ങളേക്കാൾ വ്യക്തതയോടെ കുടിയേറ്റത്തിലെ സങ്കീർണതകൾ ബോധ്യമാകും. പ്രത്യകിച്ചും യുകെ കുടിയേറ്റം കഴിഞ്ഞ ഏതാനും വർഷമായി കേരളത്തിൽ ട്രെന്റ് ആയി മാറിയതോടെ യുകെയിൽ എത്തിയവരുടെ പ്രശനങ്ങളും സാധ്യതകളും വരച്ചിടാൻ സോജന് വസാധിക്കും എന്നതും ശ്രദ്ധ നേടുകയാണ്. മനോരമ ന്യൂസ് സംഘടിപ്പിക്കുന്ന മാധ്യമ കോൺക്ലെവ് 30 ന് തിരുവനന്തപുരത്താണ് നടക്കുക. രാജ്‌നാഥ് സിങ് ഉദ്ഘാടകനായി എത്തുന്ന ചടങ്ങിൽ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ നടിമാരായ കനി കുസൃതി. ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് എന്നിവരടക്കം പങ്കെടുക്കുന്നുണ്ട്. ഉ്ദ്ഘാടന ദിവസം ഉച്ചക്ക് 12.30 ന് നടക്കുന്ന മാറ്റത്തിന്റെ കുടിയേറ്റം എന്ന വിഷയത്തിലാണ് സോജൻ ജോസഫ് പങ്കെടുക്കുക.ഇത് കൂടാതെ നീണ്ടൂർ പൗരാവലി, ഉഴവൂർ ഭാവന ക്ലബ്, മണ്ണാർകുന്ന് സെന്റ് ഗ്രിഗോറിയോസ് ചർച്ച് ഇടവക ദേവാലയം, കരുവന്നൂർ കത്തോലിക്കാ കോൺഗ്രസ്, പുതുപ്പള്ളി സെന്റ് ജോർജ്് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കുന്ന ഉമ്മൻചാണ്ടി മെമ്മൊറിയൽ എക്‌സലൻസ് അവാർഡ് ദാന ചടങ്ങ്, തുടങ്ങിയവയാണ് സോജൻ പങ്കെടുക്കുന്ന മറ്റ് പ്രധാന പരിപാടികൾ. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ചടങ്ങുകൾ നടക്കുന്നത്. പരിപാടികളില്ലെല്ലാം തന്നെ സോജന് ഒപ്പം രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. മന്ത്രി വി എൻ വാസവൻ, ജോസ് കെ മാണി, മോൻസ് ജോസഫ്, ഡോ ആർ ബിന്ദു എന്നിവരൊക്കെ പരിപാടികളിൽ സോജനൊപ്പം സാന്നിധ്യമറിയിക്കും.
© Copyright 2023. All Rights Reserved