സോണിയ എന്നെ പ്രധാനമന്ത്രിയാക്കില്ല, രാഹുലിന് രാഷ്ട്രീയ പക്വതയില്ല’; പ്രണബ് മുഖർജിയെക്കുറിച്ചുള്ള പുസ്തകത്തിൽ വിമർശനം..

06/12/23

അന്തരിച്ച മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയെക്കുറിച്ചുള്ള പുസ്തകത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനം. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഷ്ട്രീയമായി പക്വത പ്രാപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി പുസ്തകത്തിൽ. പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി എഴുതിയ ‘ഇൻ പ്രണബ്, മൈ ഫാദർ: A Daughter റിമെംബേർസ് എന്ന പുസ്തകത്തിലാണ് പരാമർശം.

രാഹുൽ ഗാന്ധി മര്യാദയുള്ളവനും, ചോദ്യങ്ങൾ നിറഞ്ഞവനുമാണെന്ന് പ്രണബ് മുഖർജി പറഞ്ഞിട്ടുണ്ടെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു. രാഹുൽ രാഷ്ട്രീയമായി പക്വത പ്രാപിച്ചിട്ടില്ല. രാഷ്ട്രപതി ഭവനിൽ വച്ചാണ് രാഹുൽ പ്രണബ് കാണാറുള്ളത്. മന്ത്രിയാകാനും ഭരണത്തിൽ നേരിട്ടുള്ള അനുഭവം നേടാനും പ്രണബ് മുഖർജി ഉപദേശിച്ചെങ്കിലും രാഹുൽ അനുസരിച്ചില്ലെന്നും പുസ്തകത്തിൽ. രാഹുൽ ഗാന്ധിക്ക് പല കാര്യങ്ങളിലും താൽപ്പര്യമുണ്ടെന്നും, എന്നാൽ അദ്ദേഹം ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നിലേക്ക് വളരെ വേഗത്തിൽ നീങ്ങുന്നുവെന്നും പ്രണബ് പറഞ്ഞതായും പുസ്തകത്തിൽ പറയുന്നു.

സോണിയ ഗാന്ധിയെക്കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്. ‘ദ പിഎം ഇന്ത്യ നെവർ ഹാഡ്’ എന്ന അധ്യായത്തിലാണ് സോണിയയെക്കുറിച്ച് പറയുന്നത്. 2004ൽ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയെക്കുറിച്ച് പ്രണബ് മുഖർജിയോട് ചോദിച്ചപ്പോൾ ‘ഇല്ല, അവൾ എന്നെ പ്രധാനമന്ത്രിയാക്കില്ല’ എന്നായിരുന്നു പിതാവിൻ്റെ മറുപടിയെന്ന് ശർമ്മിഷ്ഠ തന്റെ പുസ്തകത്തിൽ കുറിക്കുന്നു. തന്നെ പ്രധാനമന്ത്രിയാക്കാത്തതിൽ സോണിയ ഗാന്ധിയോട് പ്രണബ് മുഖർജിക്ക് നീരസവും ഉണ്ടായിരുന്നില്ല, കൂടാതെ മൻമോഹൻ സിംഗിനോട് ശത്രുത തോന്നിയിട്ടില്ലെന്നും ശർമ്മിഷ്ഠ പുസ്തകത്തിൽ കുറിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu