ഗാനമേള ട്രൂപ്പിനൊപ്പം വേദിയിൽ പാട്ട് പാടി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. മീനടം മുണ്ടിയാക്കൽ സെൻ്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലെ പെരുന്നാൾ ദിനത്തിലായിരുന്നു ചാണ്ടി ഉമ്മൻ്റെ 'സർപ്രൈസ്' പാട്ട്. പെരുന്നാളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം, പ്രദേശവാസികളുടെ ആവശ്യപ്രകാരം വേദിയിൽ കയറി ഗാനം ആലപിക്കുകയായിരുന്നു.
'വെണ്ണിലാ ചന്ദനക്കിണ്ണം' എന്ന എക്കാലത്തെയും ഹിറ്റ് ഗാനമാണ് ചാണ്ടി ഉമ്മൻ ആലപിച്ചത്.
പെരുന്നാളിന് ഗാനമേള അവതരിപ്പിക്കാനെത്തിയ കൊച്ചിൻ നവദർശൻ ട്രൂപ്പിലെ അംഗങ്ങൾ ചാണ്ടി ഉമ്മന്റെ ആലാപനത്തിനൊപ്പം ഈണമിട്ട് കൂടെ ചേർന്നു. കരഘോഷങ്ങളുമായി സദസ്സിലുള്ളവരും 'കട്ടയ്ക്കു' കൂടെ നിന്നു. ചാണ്ടി ഉമ്മൻ പാട്ട് പാടുന്നതിൻ്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. നിരവധി പേർ പ്രതികരണങ്ങളറിയിച്ചു രംഗത്തെത്തുന്നു. പലരും വിഡിയോ ഷെയർ ചെയ്യുന്നുമുണ്ട്.
© Copyright 2024. All Rights Reserved