ഉത്തർപ്രദേശിൽ രണ്ടാം ക്ലാസുകാരനെ സ്വകാര്യ സ്‌കൂൾ അധികൃതർ കൊലപ്പെടുത്തി. സ്‌കൂളിന്റെ വിജയത്തിന് വേണ്ടി ആഭിചാരക്രിയ നടത്തി അധികൃതർ കുട്ടിയെ 'ബലി' നൽകുകയായിരുന്നുവെന്ന് ഉത്തർപ്രദേശിലെ ഹാത്രാസ് പൊലീസ് പറഞ്ഞു. സംഭവത്തിൽ സ്‌കൂൾ ഡയറക്ടർ, ഇയാളുടെ അച്ഛൻ, മൂന്ന് അധ്യാപർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
-------------------aud--------------------------------
ഹാത്രാസ് റാസ്ഗവാനിലെ ഡിഎൽ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിന് വിജയം കൊണ്ടുവരാൻ ഈ ആഴ്ചയുടെ തുടക്കത്തിൽ സ്‌കൂൾ ഹോസ്റ്റലിൽ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്‌കൂൾ ഡയറക്ടർ ദിനേശ് ബാഗേലിന്റെ പിതാവ് കൂടോത്രത്തിൽ വിശ്വസിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സ്‌കൂളിന് പുറത്ത് കുഴൽക്കിണറിന് സമീപം വെച്ച് കുട്ടിയെ കൊലപ്പെടുത്താനാണ് പ്രതികൾ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കുട്ടിയെ ഹോസ്റ്റലിൽ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവരുമ്പോൾ നിലവിളിച്ചതിനെ തുടർന്ന് രണ്ടാം ക്ലാസുകാരനെ അവിടെ വച്ച് തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാൻ പ്രതികൾ നിർബന്ധിതരാകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
അന്വേഷണത്തിൽ സ്‌കൂളിന് സമീപത്ത് നിന്ന് കൂടോത്രവുമായി ബന്ധപ്പെട്ട വസ്തുക്കൾ കണ്ടെത്തി. പ്രതികൾ സെപ്റ്റംബർ 6ന് മറ്റൊരു വിദ്യാർഥിയെ 'ബലി കൊടുക്കാൻ' ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. മകന് അസുഖം ബാധിച്ചതായി തിങ്കളാഴ്ച സ്‌കൂൾ മാനേജ്മെന്റ് തന്നെ വിളിച്ച് അറിയിച്ചതായി വിദ്യാർഥിയുടെ പിതാവ് കൃഷൻ കുശ്വാഹ നൽകിയ പരാതിയിൽ പറയുന്നു. കുശ്വാഹ സ്‌കൂളിലെത്തിയപ്പോൾ സ്‌കൂൾ ഡയറക്ടർ മകനെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അധികൃതർ പറഞ്ഞതായി പൊലീസ് പറഞ്ഞു. പിന്നീട് ബാഗേലിന്റെ കാറിൽ നിന്നാണ് മകന്റെ മൃതദേഹം കണ്ടെടുത്തത്
© Copyright 2024. All Rights Reserved