ഇന്ത്യ സ്കിൽസ് കേരള 2018 പോലുള്ള നൈപുണ്യ മേളകളിൽ സംരംഭക താത്പര്യമുള്ളവർക്ക് എല്ലാവിധ പ്രോത്സാഹനവും സംസ്ഥാന സർക്കാർ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസും (കെയ്സ്) സംയുക്തമായി സംഘടിപ്പിക്കുന്ന നൈപുണ്യമേളയിൽ മത്സരങ്ങൾ നടക്കുന്ന സ്റ്റാളുകൾ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കേരളത്തിൽ സംരംഭക താത്പര്യമുള്ള യുവാക്കൾ പൊതുവെ കുറവാണെന്നതാണ് യാഥാർഥ്യമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, മികച്ച തൊഴിൽ നൈപുണ്യമുള്ള ചെറുപ്പക്കാർ ഇവിടെയുണ്ട്. അവരിൽ സംരംഭകത്വം വളർത്തിയെടുക്കാൻ കെയ്സ് മികച്ച പ്രവർത്തനമാണ് നടത്തുന്നത്. സ്കൂൾതലം മുതൽ ഈ വിഷയം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാൽ വിദ്യാർഥികളുടെ മനോഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഇതാണ് സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. കെയ്സ് ഇക്കാര്യത്തിൽ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved