തൊഴിൽ, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോൺഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. പത്തുവർഷം രാജ്യത്തുണ്ടായ നഷ്ടങ്ങൾ തിരിച്ചുപിടിക്കുമെന്ന് പ്രകടനപത്രികയിൽ കോൺഗ്രസ് പറയുന്നു. യുവാക്കൾക്കും, സത്രീകൾക്കും കർഷകർക്കും തൊഴിലാളികൾക്കും, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആനുപാതികമായി അവസരങ്ങൾ ഒരുക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, രാഹുൽ ഗാന്ധി, പി ചിദംബരം, കെസി വേണുഗോപാൽ എന്നിവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
-------------------aud--------------------------------
നീതിയാണ് പ്രകടനപത്രികയുടെ അടിസ്ഥാനമെന്ന് പി ചിദംബരം പറഞ്ഞു. കോൺഗ്രസ് 2019ൽ ഭയപ്പെട്ട കാര്യങ്ങളെല്ലാം രാജ്യത്ത് സംഭവിച്ചു. കഴിഞ്ഞ പത്ത് വർഷങ്ങളിൽ പ്രത്യേകിച്ചും കഴിഞ്ഞ അഞ്ച് വർഷം രാജ്യത്തെ നശിപ്പിക്കുന്ന നിലപാടുകളാണ് ബിജെപി സർക്കാർ സ്വീകിരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സംവരണപരിധി ഉയർത്തും. ജാതി സെൻസസ് നടപ്പിലാക്കും, എസ്‌സി- എസ്ടി, ഒബിസി സംവരണം അൻപത് ശതമാനമെന്നത് മാറ്റുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
സർക്കാർ- പൊതുമേഖല ജോലികളിൽ കരാർ നിയമനങ്ങൾ ഒഴിവാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിൽ വർഷം ഒരുലക്ഷം രൂപ, കേന്ദ്രസർക്കാർ ജോലിയിൽ അൻപത് ശതമാനം വനിതൾക്കായി നീക്കി വയ്ക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
© Copyright 2023. All Rights Reserved