രാഹുൽ ഈശ്വറിനെതിരെ ഹണി റോസ്. രാഹുൽ ഈശ്വർ സ്ത്രീകൾ അഡ്രസ്സ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യമാക്കുമെന്നാണ് നടിയുടെ പ്രതികരണം. തന്ത്രി കുടുംബത്തിൽപ്പെട്ട രാഹുൽ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നെങ്കിൽ ക്ഷേത്രത്തിൽ എത്തുന്ന സ്ത്രീകൾക്ക് ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെയെന്നും ഹണി പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
-------------------aud--------------------------------
‘സ്ത്രീകളെ ഏത് വേഷത്തിൽ കണ്ടാലാണ് അദ്ദേഹത്തിന് നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ’ എന്നും ഹണി പരിഹസിച്ചു. സ്ത്രീകൾ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിർവീര്യമാക്കുമെന്ന് ഹണി കുറിച്ചു. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് തനിക്ക് മനസ്സിലായതെന്നും എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ശ്രദ്ധിച്ചു കൊള്ളാമെന്നും ഹണി വ്യക്തമാക്കി.
അഭിഭാഷകയായ ഫറ ഷിബില കൂടി പറഞ്ഞ നിലപാട് കൂടി കേരള സമൂഹം ചർച്ച ചെയ്യണമെന്ന് രാഹുൽ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ഹണി റോസിന്റെ വസ്ത്രധാരണം കുറച്ച് ഓവറല്ലേ എന്ന് കേരളത്തിൽ ഒരാൾക്കെങ്കിലും തോന്നാതിരുന്നിട്ടുണ്ടോ എന്നും രാഹുൽ പ്രതികരിച്ചു.
© Copyright 2024. All Rights Reserved