സ്ത്രീകൾക്കെതിരായ അതിക്രമം രാജ്യത്തിന് ഭീഷണിയാണെന്നും ഇസ്ലാമിക തീവ്രവാദം പ്രതിരോധിക്കുന്നതു പോലെ തന്നെ ചെറുത്തുനിൽപ്പ് ശ്കതമാക്കുമെന്നും യുകെ സർക്കാർ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിലെ പോരായ്മകൾ പരിഹരിക്കുക, കുറ്റകൃത്യങ്ങൾ തടയുക എന്നിവ ലക്ഷ്യമിട്ടാണ് തീവ്രവാദ വിരുദ്ധ തന്ത്രം പരിഷ്‌കരിക്കാൻ ആഭ്യന്തര സെക്രട്ടറി യെവൈറ്റ് കൂപ്പർ നിർദേശിച്ചത്.
-------------------aud--------------------------------
ടെലിഗ്രാഫാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. വർഷങ്ങളായി തീവ്രവാദം വർദ്ധിച്ചു വരികയാണ്. ഇത് പരിഹരിക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടു. സമൂഹ മാധ്യമങ്ങളുപയോഗിച്ച് തീവ്രവാദത്തിലേർപ്പെടുന്ന യുവാക്കളുടെ പ്രവർത്തനം വർദ്ധിച്ചുവരികയാണ്. ഇതെല്ലാം നമ്മുടെ ജനാധിപത്യ ഘടനയെ തകർക്കുന്നതാണെന്നും കൂപ്പർ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീവ്ര സ്ത്രീ വിരുദ്ധതയെ തീവ്രവാദമായി കണക്കാക്കി അതിനെ നേരിടാൻ സർക്കാർ തീരുമാനിച്ചത്. രാജ്യതക്തിന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ പുനഃപരിശോധന വേണമെന്നാണ് നാഷണൽ പൊലീസ് ചീഫ് കൗൺസിലിന്റെ റിപ്പോർട്ട് ആവശ്യപ്പെടുന്നത്.
© Copyright 2023. All Rights Reserved