സ്ത്രീ ശക്തി വിളിച്ചോതി ബ്രിട്ടനിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത വനിതാ ഫോറം കൺവെൻഷൻ

23/09/24

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ വിമൻസ് ഫോറം വാർഷിക സമ്മേളനം "ഗൈബുസാ" ബർമിങ്ങാമിലെ ബെഥേൽ കൺവെൻഷൻ സെൻ്ററിൽ നടന്നു . രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി ആയിരത്തഞ്ഞുറോളം വനിതകൾ പങ്കെടുത്ത കൺവെൻഷൻ ബ്രിട്ടനിലെ മലയാളി വനിതകളുടെ സ്ത്രീശക്തി വിളിച്ചോതുന്നതായി മാറി ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ സാനിധ്യത്തിൽ വനിതാ ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്‌സൻ അധ്യക്ഷത വഹിച്ച സമ്മേളനം സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.

-------------------aud--------------------------------

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, പ്രോട്ടോസിഞ്ചെല്ലുസ് റവ ഡോ ആന്റണി ചുണ്ടെലിക്കാട്ട്, പാസ്റ്ററൽ കോഡിനേറ്റർ റവ ഡോ ടോം ഓലിക്കരോട്ട്, വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റവ ഫാ ജോസ് അഞ്ചാനിക്കൽ, വിമൻസ് ഫോറം ഡയറക്‌ടർ റെവ സി ജീൻ മാത്യു എസ് എച്ച് പ്രസംഗിച്ചു കൺവെൻഷനോടനുബന്ധിച്ച് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മാർ ജോസഫ് സ്രാമ്പിയ്ക്കലിനോടും രൂപതയിലെ മറ്റ് വൈദികരോടും ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് 12 റീജനുകളിലെയും വനിതകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. വിമൻസ് ഫോറം ഭാരവാഹികളായ ട്വിങ്കിൾ റെയ്സൻ, ഡിംപിൾ വർഗീസ്, അൽഫോൻസാ കുര്യൻ, ഷീജ പോൾ ഡോളി ജോസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu