ജനപ്രതിനിധി സഭയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ ആശങ്കയുളവാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 50 ൽ അധികം എം പിമാർ, സ്പീക്കർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.മദ്ധ്യപൂർവ്വദേശത്തെ സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ സർ കീർ സ്റ്റാർമറെ രക്ഷിക്കുവാൻ ജനപ്രതിനിധി സഭയുടെ ചട്ടങ്ങൾ വളച്ചൊടിച്ചു എന്ന് ആരോപണത്തിൽ ഇന്നലെയും സർ ലിൻഡ്സേ ഒരു ക്ഷമാപണം നടത്തിയിരുന്നു. ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വോട്ടിംഗ് സമയത്ത് പാർലമെന്ററി രീതികൾ ലംഘിച്ചതിൽ ഖേദമുണ്ടെന്നായിരുന്നു ഇന്നലെ അദ്ദേഹം പറഞ്ഞത്.എന്നാൽ, വിഭാഗീയതയെക്കാൾ, പാലസ്തീൻ അനുകൂല പ്രതിഷേധക്കാരിൽ നിന്നും എ പി മാർക്ക് സുരക്ഷയൊരുക്കുന്നതായിരുന്നു അത്തരമൊരു തീരുമാനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് മുൻ ലേബർ എം പി പറഞ്ഞു. അതേസമയം, ലേബർ നേതാവ്, വ്യക്തിപരമായി തന്നെ തങ്ങൾ മുൻപോട്ട് വെച്ച ഭേദഗതിക്കായി ലോബി ചെയ്തു എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. സ്റ്റാർമർ പക്ഷെ ഇക്കാര്യം നിഷേധിക്കുകയാണ്.വെയ്ൽസിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ജനപ്രതിനിധിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം അതീവ ആശങ്കയുണർത്തുന്നതാണെന്ന് സുനക് അഭിപ്രായപ്പെട്ടത്. സാധാരണ നടപടിക്രമങ്ങളും, ജനപ്രതിനിധി സഭയുടെ പ്രവർത്തന രീതികളുമെല്ലാം മാറിയതായി തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സ്പീക്കർ ക്ഷമാപണം നടത്തിയതായും അറിഞ്ഞു എന്ന് പറഞ്ഞ അദ്ദേഹം, പാർലമെന്റ് നടപടിക്രമങ്ങൾ മാറ്റുന്ന വിധത്തിൽ എം പിമാരെ ഭയപ്പെടുത്താൻ തീവ്രവാദികളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി .കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഇടമാണ് പാർലമെന്റ്. ചിലർ അക്രമോത്സുക സ്വഭാവവുമായി അത് മാറ്റിമറിക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കാൻ കഴിയില്ലെന്നും സുനക് കൂട്ടിച്ചേർത്തു. യുദ്ധത്തിന് ഉടനടി വിരാമം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ് എൻ പി അവതരിപ്പിച്ച പ്രമേയത്തിൽ ലേബർ പാർട്ടി നിർദ്ദേശിച്ച ഭേദഗതിയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉണ്ടായത്. സ്പീക്കറിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് എസ് എൻ പി വ്യക്തമാക്കി. സർക്കാരും സ്പീക്കറെ പിന്തുണക്കാൻ വിമുഖത കാണിക്കുകയാണ്.
സ്പീക്കറുടെ തീരുമാനത്തെ തുടർന്ന് എസ് എൻ പി അംഗങ്ങളും ടോറികളും വാക്കൗട്ട് നടത്തുകയായിരുന്നു. എം പിമാരെ സമാധാനിപ്പിക്കാൻ ലിൻഡ്സേ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. തുടർന്ന് എസ് എൻ പി നേതാവ് സ്റ്റീഫൻ ഫ്ളിൻ അടക്കമുള്ളവരുമായി സംസാരിച്ച സ്പീക്കർ സഭക്കുള്ളിൽ തന്നെ എസ് എൻ പി അംഗങ്ങളോട് പ്രത്യേകിച്ചും സഭയോട് പൊതുവായും ക്ഷമാപണം നടത്തുകയായിരുന്നു. തനിക്ക് തെറ്റുപറ്റിയെന്നും, ആ തെറ്റ് താൻ സമ്മതിക്കുന്നു എന്നും സ്പീക്കർ .
© Copyright 2023. All Rights Reserved