സ്പെയ്ഡെക്‌സ് ദൗത്യത്തിൻ്റെ ഭാഗമായി ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് പ്രക്രിയയുടെ വിഡിയോ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ഡോക്കിങ് പ്രക്രിയ വിവരിക്കുന്ന ഏഴ് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയാണ് ഐ.എസ്.ആർ.ഒ എക്‌സിലൂടെ പങ്കുവെച്ചത്.
-------------------aud----------------------------
ഡിസംബർ 30ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എൽ.വി സി60 റോക്കറ്റിൽ സ്പെ യ്ഡെക്സ‌് വിക്ഷേപിച്ചത് മുതൽ വിജയകരമായി ഡോക്കിങ് പ്രക്രിയ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം വരെയുള്ള കാര്യങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, ഡോക്കിങ് പ്രക്രിയയുടെ വിജയത്തെ കുറിച്ചുള്ള പ്രമുഖരുടെ പ്രതികരണവും വിഡിയോയിൽ ഉണ്ട്. ജനുവരി 16നാണ് സ്പെയ്ഡെക്‌സ് ദൗത്യത്തിൻ്റെ ഭാഗമായ 20 കിലോഗ്രാം വീതം ഭാരമുള്ള ചേസർ (എ സ്.ഡി.എക്സ്. 01), ടാർഗറ്റ് (എസ്.ഡി.എക്സ‌്. 02) ഉപഗ്രഹങ്ങളെ ഡോക്കിങ് പ്രക്രിയയിലൂടെ വിജയകരമായി കൂട്ടിയോജിപ്പിച്ചത്. പല തവണ വിക്ഷേപിച്ച വ്യത്യസ്‌ത ഘടകഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിർമിച്ചത് ഡോക്കിങ് സാങ്കേതിക വിദ്യയിലൂടെയാണ്. സ്പെയ്‌സ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് സ്പെ യ്‌സ് ഡോക്കിങ് നടപ്പാക്കിയിട്ടുള്ളത്.
© Copyright 2024. All Rights Reserved