ചെന്നൈ പിഎസ്എൽവി സി60 സ്പേഡെക്‌സ് വിക്ഷേപണം ഇന്നു നടക്കും. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു രാത്രി 9.58നാണ് വിക്ഷേപണം. എസ്‌ഡിഎക്സ് 01, എസ്‌ഡിഎക്സ് 02 എന്നീ ഉപഗ്രഹങ്ങളെ 476 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കും. ഭ്രമണപഥ മാറ്റങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഒന്നരമണിക്കുറോളം നീളും.
-----------------------------
ഭ്രമണപഥത്തിൽ 10-15 കിലോമീറ്റർ അകലെ എത്തിച്ച ശേഷം പതിയെ അകലം കുറച്ച് ഒന്നിച്ചുചേർക്കുന്ന പ്രക്രിയയായ സ്പേസ് ഡോക്കിങ് നടക്കും. പരീക്ഷണം വിജയമായാൽ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റോബട്ടിക് ആം )ഉൾപ്പെടെ 24 ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളും (പേലോഡ്) ഐഎസ്ആർഒ ഇതിനൊപ്പം ബഹിരാകാശത്തെത്തിക്കും.
© Copyright 2024. All Rights Reserved