യുഎഇക്ക് പുറത്ത് പ്രവർത്തിക്കുന്ന കമ്പനിയിൽ ജോലിചെയ്യുന്നവർക്ക് രാജ്യത്ത് താമസിക്കാൻ അനുവാദം നൽകുന്ന റിമോട്ട് വർക്കിങ് വിസയ്ക്ക് ആവശ്യക്കാരേറെയാണ്. സ്പോൺസറില്ലാതെ യുഎഇയിൽ താമസിച്ച് നിബന്ധനകൾക്ക് വിധേയമായി രാജ്യത്തുനിന്ന് ജോലിചെയ്യാം. ഒരുവർഷത്തേക്ക് അനുവദിക്കുന്ന വിസ പിന്നീട് ഒരു വർഷത്തേക്കുകൂടി നീട്ടാനും കഴിയും.
-------------------aud--------------------------------
2022 ലാണ് യുഎഇയിൽ റിമോട്ട് വർക്കിങ് വിസ ആരംഭിച്ചത്. വിസ ലഭ്യമാകാൻ യുഎഇ.ക്ക് പുറത്തുള്ള ഒരു കമ്പനിക്കുവേണ്ടി ജോലി ചെയ്യുകയാണെന്ന് തെളിയിക്കുന്ന രേഖയുണ്ടാവണം. പാസ്‌പോർട്ടിന് ആറുമാസമെങ്കിലും കാലാവധിയും യുഎഇയിലെ ചികിത്സാചെലവുകൾ കവർചെയ്യുന്ന ആരോഗ്യ ഇൻഷുറൻസും ഉണ്ടായിരിക്കണം. റിമോട്ട് വർക്ക് വിസയിലുള്ളവർക്ക് കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാം. ഇവരുടെ വിസാ കാലാവധി സ്പോൺസറുടെ വിസാകാലാവധിക്ക് തുല്യമായിരിക്കും. ഒരുകമ്പനിക്കുവേണ്ടി ജോലിചെയ്യുന്ന ആളാണെങ്കിൽ ഒരുവർഷത്തേക്ക് കാലാവധിയുള്ള തൊഴിൽകരാർ ഹാജരാക്കണം. മാസം 3500 ഡോളർ അല്ലെങ്കിൽ തുല്യമായ തുക വരുമാനവുമുണ്ടാകണം.
യുഎഇ പാസ് ഉപയോഗിച്ചോ ആമർകേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാം. വിസ ലഭിച്ചുകഴിഞ്ഞാൽ അപേക്ഷകന് 60 ദിവസത്തിനുള്ളിൽ രാജ്യത്ത് പ്രവേശിക്കാം. വിസയുടെ ആകെ ചെലവ് 350 ദിർഹമാണ്.
© Copyright 2024. All Rights Reserved