ഡിസംബർ രണ്ടു മുതൽ നാലു വരെ വിവിധ സ്മാർട്ട് മോട്ടോർവേകളിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കാർ ഡിറ്റക്ഷൻ സോഫ്റ്റ് വെയറുകളും, വേഗത പരിധി കാണിക്കുന്ന സൈൻ ബോർഡുകളും ലഭ്യമായേക്കില്ല എന്ന് നാഷണൽ ഹൈവേസ് . മിക്ക മോട്ടോർവേകളിലും പകൽ സമയത്തായിരിക്കും പണി നടക്കുക.
-------------------aud--------------------------------
റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഈ ആധുനിക സാങ്കേതിക വിദ്യയുടെ മെയിന്റനൻസിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പണികൾ നടക്കുന്നത്.
ഇതിന്റെ ഭാഗമായി വെഹിക്കിൾ ഡിറ്റക്ഷൻ പൂർണ്ണമായും പ്രവർത്തന രഹിതമാകും. അതുപോലെ ഇലക്ട്രോണിക് സൈനുകളും സിഗ്‌നലുകളും പ്രവർത്തിക്കില്ല. ഇത് താത്ക്കാലികമായ ഒന്നാണെന്നും പണി പൂർത്തിയായാൽ ഇവ പഴയതുപോലെ പ്രവർത്തിച്ചു തുടങ്ങുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ പണികൾക്കായി റോഡുകൾ അടച്ചിടുകയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
© Copyright 2024. All Rights Reserved