ലേബർ മന്ത്രിക്കും, കുടുംബാംഗങ്ങൾക്കും എതിരെ നാല് ബില്ല്യൺ പൗണ്ട് വരെ കൈക്കൂലി കൈപ്പറ്റിയതായി ആരോപണം. ബ്രിട്ടന്റെ ധനകാര്യ മേഖലയിൽ നിന്നും അഴിമതി പുറംതള്ളാൻ നിയോഗിക്കപ്പെട്ടിട്ടുള്ള സിറ്റി മന്ത്രി തുലിപ് സിദ്ദീഖാണ് ബംഗ്ലാദേശിൽ നിർമ്മിക്കുന്ന ആണവ പ്ലാന്റുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നത്.
-------------------aud--------------------------------
ആ രാജ്യത്തെ ആന്റി കറപ്ഷൻ കമ്മീഷനാണ് സിദ്ദീഖിനും, യുകെയിലുള്ള ഇവരുടെ അമ്മ ഷെയ്ഖ് രഹനാ സിദ്ദീഖ്, ആന്റിയും, മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനാ വാസെദ് എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷാ സേനയും, പൗരൻമാരും തമ്മിൽ പോരാട്ടങ്ങൾ നടന്ന് നിരവധി പേർ കൊല്ലപ്പെട്ടതിന് ശേഷം ഹസീന, രഹനയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിരുന്നു. ബംഗ്ലാദേശ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 10 ബില്ല്യൺ പൗണ്ടിന്റെ ആണവ കരാറിനായി തുലിപ് സിദ്ദീഖ് ഇടനില നിന്നതായാണ് ആരോപണം. റഷ്യയുടെ പിന്തുണയുടെ റോസാറ്റോമാണ് പവർപ്ലാന്റ് നിർമ്മിക്കുന്നത്. 2013-ൽ ഹസീനയും, വ്‌ളാദിമർ പുടിനും തമ്മിലാണ് കരാറിൽ ഒപ്പുവെയ്ക്കുന്നത്.
© Copyright 2024. All Rights Reserved