ഇലോൺ മസ്കിന്റെ സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണപ്പറക്കലിനിടെ വീണ്ടും പൊട്ടിത്തെറിച്ചു. എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് പരാജയപ്പെട്ടത്. തുടർച്ചയായ രണ്ടാം തവണയാണ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിക്കുന്നത്.
-------------------aud--------------------------------
ടെക്സസിൽ നിന്ന് കുതിച്ചുയർന്ന റോക്കറ്റിൻ്റെ നിയന്ത്രണം മിനിറ്റുകൾക്കുള്ളിൽ നഷ്ടമായി. വിക്ഷേപണത്തിൻ്റെ രണ്ടാം ഘട്ടത്തിലുണ്ടായ സാങ്കേതിക പരാജയമാണ് സ്ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. റോക്കറ്റിൻറെ ഹെവി ബൂസ്റ്റർ ഭാഗം യന്ത്രക്കൈകൊണ്ട് സുരക്ഷിതമായി താഴെയിറക്കാൻ കഴിഞ്ഞു. സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഫ്ലോറിഡയിലെ വിമാനത്താവളങ്ങളിലെ സർവീസുകൾ നിർത്തിവെച്ചു. സ്റ്റാർഷിപ്പിൻറെ ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സമാനമായ പൊട്ടിത്തെറി ഉണ്ടായിരുന്നു. മനുഷ്യൻ ഇതുവരെ നിർമ്മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ്. 121 മീറ്ററാണ് സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ ഉയരം. താഴെയുള്ള സൂപ്പർ ഹെവി ബൂസ്റ്റർ, മുകളിലെ സ്റ്റാർഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങളാണ് ഈ വിക്ഷേപണ വാഹനത്തിനുള്ളത്. സൂപ്പർ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റർ എഞ്ചിനുകളാണ് സൂപ്പർ ഹെവി ബൂസ്റ്ററിന്റെ കരുത്ത്. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്റെ ഉയരം.
© Copyright 2024. All Rights Reserved