ബഹിരാകാശ ഗവേഷണ രംഗത്തെ സ്വകാര്യ കമ്പനികളെ നിയന്ത്രണ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രത്യേക നിയമ നിർമാണത്തിനൊരുങ്ങുന്നു. സ്പേസ് ആക്ടിവിറ്റി ബിൽ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സ്വകാര്യ ഉപഗ്രഹങ്ങളുടെ നിർമാണം, വിക്ഷേപണം തുടങ്ങിയവ ബിൽ പരിധിയിൽ വരും.
-------------------aud--------------------------------
2014 ൽ ഒന്ന് എന്ന നിലയിൽനിന്ന് 2024 ൽ 266 എണ്ണമായി രാജ്യത്തെ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഉയർന്നു. സർക്കാരിതര സ്ഥാപനങ്ങളുടെ ബഹിരാകാശ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി ഇൻ-സ്പേസ് ഏജൻസി ബഹിരാകാശ പ്രവർത്തനം ആരംഭിച്ചു– മന്ത്രി പറഞ്ഞു.
© Copyright 2024. All Rights Reserved