സ്വിഫ്റ്റിൽ ട്രാൻസ് വിഭാ​ഗക്കാരെ നിയമിക്കും; നാളെ പരസ്യം നൽകും; കെഎസ്ആർടിസിക്ക് കയ്യടി

05/01/24

കെ എസ് ആർ ടി സി വിഭാ​ഗത്തിൽ ട്രാൻസ് വിഭാ​ഗക്കാരെ നിയമിക്കാൻ തീരുമാനം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് നിയമനം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നൽകും. അതേ സമയം മകരവിളക്കിനോട് അനുബന്ധിച്ച് 800 ബസ്സുകൾ സംസ്ഥാനത്ത് ഉടനീളം സർവീസ് നടത്തുമെന്നും ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ പറഞ്ഞു. പമ്പ ‌ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ​ഗതാ​ഗത വകുപ്പ് ഉദ്യോ​ഗസ്ഥരുടെ യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിർത്തിയിട്ടിരിക്കുന്ന ബസിന്റെ ഉള്ളിലേക്ക് കയറുന്നതിനുമായി നാല് ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിൽ നിന്ന് ആരംഭിക്കുന്ന ​ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ കയറേണ്ടതില്ല. ബസ്സിൽ ആളു നിറഞ്ഞില്ലെങ്കിൽ ബസുകൾ നിർബന്ധമായും നിലയ്ക്കലിൽ കയറണം.നിലയ്ക്കലലിൽ പോകുന്ന ഭക്തർ പരമാവധി ചെയിൻ സർവീസുകൾ ഉപയോ​ഗപ്പെടുത്തണം. ഇവ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കും. അനൗൺസ്മെന്റ് സൗകര്യവും ഒരുക്കും. ദേവസ്വം ബോർഡ് നിലയ്ക്കലിലെ റോഡുകളിൽ കുഴികൾ അടിയന്തരമായി അടയ്ക്കണം. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും എത്തുന്ന കെ എസ് ആർ ടി സി ബസുകൾ തിരക്കുകളിൽ പിടിച്ചിടരുത്. ബസ് വന്നെങ്കിൽ മാത്രമേ തിരക്ക് നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാൽ പോലീസ് മോട്ടോർ വാഹന വകുപ്പിന്റെ സഹായത്തോടെ വാഹനം പോകുന്നതിന് അവസരം ഒരുക്കുക. കെ എസ് ആർ ടി സി ഡ്രൈവർമാർക്കും, ദീർഘദൂര ബസ്സുകളിലെ ഡ്രൈവർമാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ഇലവുങ്കൽ സേഫ് സോൺ, നിലയ്ക്കൽ, പമ്പ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മന്ത്രി ഗണേഷ് കുമാർ സന്ദർശനം നടത്തി. മകരവിളക്ക് 15 ന് ആണ്. വിപുലമായ ഒരുക്കളാണ് നടത്തുന്നത്. മകരവിളക്ക് ദിനത്തിൽ ന് 40000 പേർക്ക് മാത്രമെ വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ കഴിയൂ.

Latest Articles

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu