അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ സൗദി അറേബ്യക്ക് തിരിച്ചടി. കഴിഞ്ഞ കുറേ കാലങ്ങളായി അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന അറബ് രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയായിരുന്നു മുന്നിൽ . എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പുറത്ത് വരുമ്പോൾ ഗൾഫ് രാഷ്ട്രത്തെ മറികടന്ന് പശ്ചിമേഷ്യയിൽ തന്നേയുള്ള മറ്റൊരു രാജ്യം സൗദി അറേബ്യയുടെ സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്.
ഇറാഖാണ് അമേരിക്കയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയിൽ സൗദി അറേബ്യയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയുടെ ഏറ്റവും വലിയ രണ്ടാമത്തെ അറബ് എണ്ണ ഇറക്കുമതിക്കാരാണ് ഇറാഖ്. ഒമ്പത് പ്രധാന രാജ്യങ്ങളിൽ നിന്നുള്ള കഴിഞ്ഞ ആഴ്‌ചയിലെ ശരാശരി യുഎസ് ക്രൂഡ് ഓയിൽ ഇറക്കുമതി 5.76 ദശലക്ഷം ബി പി ഡിയിലേക്ക് എത്തി. ഈ നിരക്ക് കഴിഞ്ഞ ആഴ്ചയിലേതിലെ 5.84 ദശലക്ഷം ബാരൽ എന്നതിലേതിൽ നിന്നും 79000 ബാരൽ കുറവാണ് എന്നും ഇ ഐ എ കണക്കുകൾ പറയുന്നു. ഇക്കാലയളവിൽ അമേരിക്കയിലേക്കുള്ള ഇറക്കുമതിയിൽ ഇറാഖിനും സൗദി അറേബ്യക്കും തിരിച്ചടി നേരിട്ടെങ്കിലും സൗദിക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ഇറാഖിന് ഗുണകരമായി മാറിയത്. കഴിഞ്ഞ ആഴ്ച 212000 ബി പി ഡി എണ്ണയാണ് കഴിഞ്ഞയാഴ്ച ഇറാഖിൽ നിന്നും അമേരിക്കയിലേക്ക് എത്തിയത്. അതിന് മുമ്പത്തെ ആഴ്ചത്തെ അളവ് 229000 ബി പി ഡിയായിരുന്നു. അതിൽ നിന്നും 17000 ബാരലിന്റെ ഇടിവാണ് ഒരാഴ്ചകൊണ്ട് ഉണ്ടായിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ആഴ്‌ചയിൽ അമേരിക്ക ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതിൽ ഭൂരിഭാഗവും കാനഡയിൽ നിന്നാണ്. പ്രതിദിനം ശരാശരി 3.73 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിലാണ് അയൽ രാജ്യത്ത് നിന്നും എത്തിയത്. മെക്‌സിക്കോയിൽ പ്രതിദിനം ശരാശരി 551000 ബാരലുകളും വെനിസ്വേലയിൽ ശരാശരി 353000 ബാരലുകളും അമേരിക്കയിലേക്ക് എത്തി. കൊളംബിയയിൽ നിന്ന് പ്രതിദിനം ശരാശരി 289000, ബ്രസീലിൽ നിന്ന് 280000, ലിബിയയിൽ നിന്ന് 189000, സൗദി അറേബ്യയിൽ നിന്ന് 87000, നൈജീരിയയിൽ 71,000 ബാരൽ എണ്ണയും കഴിഞ്ഞ ആഴ്ച അമേരിക്കയിലേക്ക് എത്തി. അതേസമയം, കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിലേക്കുള്ള ഇറാഖിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വലിയ വർധനവുണ്ടായിരുന്നു. നംവബംറിൽ ആകെ ഇറക്കുമതിയുടെ 16 ശതമാനമായിരുന്നു ഇറാഖിന്റെ വിഹിതമെങ്കിൽ ഡിസംബറിൽ ഇത് 23 ശതമാനമായി ഉയർന്നു. മറ്റ് പ്രധാന പരമ്പരാഗത വ്യാപര പങ്കാളികളായ സൗദി അറേബ്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള ഇറക്കുമതി യഥാക്രമം 13 ശതമാനവും 10 ശതമാനവുമായിരുന്നു
© Copyright 2024. All Rights Reserved