സൗദി അറേബ്യയിൽ കനത്ത മഴയെ തുടർന്ന് റോഡുകൾ മുങ്ങി വൻനാശനഷ്ടം. മക്ക, റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ വാഹനങ്ങളും മുങ്ങി. ഒഴുക്കിൽ വാഹനങ്ങൾ ഒഴുകി പോകുന്നതിന്റെ അടക്കം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
-------------------aud--------------------------------
തലസ്ഥാന നഗരമായ റിയാദ്, സെൻട്രൽ സൗദി അറേബ്യ, അസീറിന്റെയും ജസാന്റെയും തെക്കുപടിഞ്ഞാറൻ പ്രവിശ്യകൾ എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പേമാരിക്കും കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ വകുപ്പ് അധികൃതർ നൽകിയിരുന്നു. ഇന്നലെ മുതൽ മക്കയിലും റിയാദിലുമെല്ലാം കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും തുടരുകയാണ്. കിഴക്കൻ നഗരങ്ങളായ അൽ അഹ്‌സ, ജുബെയ്ൽ, അൽഖോബാർ, ദമാം, ഖത്തീഫ് എന്നിവിടങ്ങളിലും മോശം കാലാവസ്ഥ തുടരുകയാണ്. തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ താപനില ഗണ്യമായി കുറയും. മോശം കാലാസ്ഥയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് നിർദേശമുണ്ട്. താഴ്‌വരകൾ, താഴ്ന്ന പ്രദേശങ്ങൾ തുടങ്ങി വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
© Copyright 2024. All Rights Reserved